പത്താൻകോട്ട് ആക്രമണം: സൂത്രധാരൻ മസൂദ് അസ്ഹർ തന്നെയെന്ന് മുശർറഫ്
text_fieldsന്യൂഡൽഹി: ജനുവരി രണ്ടിന് നടന്ന പത്താൻകോട്ട് ആക്രമണം ആസൂത്രണം ചെയ്തത് ജയ്ശെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ തന്നെയെന്ന് പാകിസ്താൻ മുൻ പ്രസിഡന്‍റ് പർവേസ് മുശർറഫ്. സംശയത്തിന്‍റെ നിഴലിൽ നിൽക്കുന്ന മസൂദിനെ പാകിസ്താനിൽ സ്വൈര്യവിഹാരത്തിന് അനുവദിക്കുന്നത് ശരിയല്ലെന്നും സി.എൻ.എൻ ഐ.ബി.എൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മുശർറഫ് വെളിപ്പെടുത്തി.
പാകിസ്താനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചകളിലേർപ്പെടുന്നത് ആത്മാർഥമായിട്ടല്ല. നവാസ് ശരീഫുമായുള്ള അദ്ദേഹത്തിന്‍റെ കൂടിക്കാഴ്ച കാമ്പില്ലാത്തതായിരുന്നു എന്നും മുശർറഫ് കുറ്റപ്പെടുത്തി.
പാകിസ്താൻ പട്ടാളം 100 ശതമാനവും സമാധാനം ആഗ്രഹിക്കുന്നവരാണ്. പത്താൻകോട്ട് ആക്രമണവുമായി പാക് പട്ടാളത്തിനോ ഐ.എസ്.ഐക്കോ യാതൊരുവിധ ബന്ധവുമില്ലെന്നും അഭിമുഖത്തിൽ മുശർറഫ് ആവർത്തിച്ച് വ്യക്തമാക്കി.
2003ൽ മസൂദ് അസ്ഹർ, മുശർറഫിനെ വധിക്കാൻ ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തനിക്ക് നേരെയുള്ള വധശ്രമത്തിന് ശേഷവും പാകിസ്താനിൽ മസൂദ് അസ്ഹറിന് നിർബാധം തുടരാൻ അനവദിക്കുന്നതിലുള്ള അമർഷവും മുശർറഫ് രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.