4500 വിദ്യാര്‍ഥികള്‍ ജാമിഅ മില്ലിയയില്‍ ബിരുദം ഏറ്റുവാങ്ങി
text_fieldsന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യാതിഥിയായി ക്ഷണിക്കാനുള്ള അധികൃതരുടെ ശ്രമം വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് വിഫലമായ ഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്ലാമിയയില്‍ വാര്‍ഷിക ബിരുദ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് നടന്നു. മലയാളികളുള്‍പ്പെടെ 4304 വിദ്യാര്‍ഥികളും 273 ഗവേഷകരും സാക്ഷ്യപത്രം ഏറ്റുവാങ്ങി.
ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ് മുന്‍ ഡയറക്ടറും ലോകപ്രശസ്ത ശാസ്ത്രജ്ഞനുമായ പ്രഫ. ഗോവര്‍ധന്‍ മത്തേ മുഖ്യാതിഥിയായി. കശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍. വോറക്ക് സര്‍വകലാശാല ഡോക്ടറേറ്റ് സമ്മാനിച്ചു. ജാമിഅ ചാന്‍സലര്‍ ലഫ്. ജനറല്‍ മുഹമ്മദ് അഹ്മദ് സാഖി, വൈസ് ചാന്‍സലര്‍ പ്രഫ. തലത് അഹ്മദ് എന്നിവര്‍ പ്രഭാഷണം നടത്തി.
ചടങ്ങിന് നരേന്ദ്ര മോദിയെ ക്ഷണിച്ചെങ്കിലും പ്രതികരിച്ചിരുന്നില്ല. പ്രധാനമന്ത്രിക്ക് സൗകര്യപ്രദമായ ദിവസം ചടങ്ങ് നടത്താനായിരുന്നു അധികൃതരുടെ തീരുമാനം. എന്നാല്‍, വാര്‍ത്ത പുറത്തറിഞ്ഞതോടെ വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു. സര്‍വകലാശാലക്കെതിരെ ക്രൂരമായ അപവാദം പ്രചരിപ്പിച്ച നേതാവില്‍നിന്ന് ബിരുദപത്രം ഏറ്റുവാങ്ങാന്‍ താല്‍പര്യമില്ളെന്നും ചടങ്ങ് ബഹിഷ്കരിക്കുമെന്നും വിദ്യാര്‍ഥികള്‍ മുന്നറിയിപ്പു നല്‍കി. ഇതേതുടര്‍ന്ന് പരിപാടിക്കില്ളെന്ന് പ്രധാനമന്ത്രി കാര്യാലയം വ്യക്തമാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജാമിഅ മില്ലിയ ന്യൂനപക്ഷ സ്ഥാപനമല്ല എന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാടറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.