രോഹിതിന്‍െറ സസ്പെന്‍ഷന് ‘തെളിവ്’ എ.ബി.വി.പി നേതാവ് കൊടുത്ത ഫോട്ടോ
text_fieldsഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയടക്കമുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ അധികൃതര്‍ നടപടിയെടുത്തത് എ.ബി.വി.പി നേതാവ് എന്‍. സുശീല്‍ കുമാര്‍ നല്‍കിയ ഫോട്ടോയുടെ അടിസ്ഥാനത്തില്‍. വിദ്യാര്‍ഥികള്‍ക്കെതിരായ ആരോപണത്തിന് കൃത്യമായ തെളിവുകള്‍ അന്വേഷണകമീഷന് കണ്ടത്തൊനായിരുന്നില്ല. രോഹിതും അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് തന്നെ മര്‍ദിച്ചെന്ന എ.ബി.വി.പി നേതാവിന്‍െറ പരാതിയെ തുടര്‍ന്ന് ആഗസ്റ്റ് അഞ്ചിന് അന്നത്തെ വി.സി പ്രഫസര്‍ ആര്‍.പി. ശര്‍മയാണ് അന്വേഷണ കമീഷനെ നിയമിച്ചത്. പ്രഫസര്‍ അലോക് പാണ്ഡെയായിരുന്നു കമീഷന്‍ തലവന്‍. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി യാകൂബ് മേമനെ തൂക്കിക്കൊന്നതില്‍ പ്രതിഷേധിച്ച് സംഘടന നടത്തിയ പ്രകടനത്തെ തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയത്. സുശീല്‍ കുമാറിനെ മര്‍ദിച്ചില്ളെന്നും ഗുണ്ടകള്‍ എന്ന് ഫേസ്ബുക്കില്‍ കുറിച്ചതിനെക്കുറിച്ച് ചോദിക്കുക മാത്രമായിരുന്നെന്നും രോഹിതും കൂട്ടരും അന്വേഷണ കമീഷനെ ബോധിപ്പിച്ചിരുന്നു.
സുശീല്‍ കുമാറിനെ മര്‍ദിച്ചതിന് തെളിവില്ളെന്ന് അലോക് പാണ്ഡെ റിപ്പോര്‍ട്ടും കൊടുത്തു. എന്നാല്‍, സുശീല്‍ കുമാര്‍ സമര്‍പ്പിച്ച ഫോട്ടോയുടെയും ദൃക്സാക്ഷികളുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ മര്‍ദനക്കാര്യം അനുമാനിക്കുകയായിരുന്നു. പിന്നീട് സസ്പെന്‍ഷനിലായ പ്രശാന്തിന്‍െറ നേതൃത്വത്തില്‍ 30ഓളം വിദ്യാര്‍ഥികള്‍ സുശീലിനെതിരെ തിരിഞ്ഞുവെന്ന് കമീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ മാനവ വിഭവശേഷി മന്ത്രാലയത്തിന് കത്തയച്ചതോടെയാണ് കാര്യങ്ങളുടെ സ്വഭാവം മാറിയത്. ആര്‍.പി. ശര്‍മ വി.സി സ്ഥാനം ഒഴിയാനിരിക്കെയായിരുന്നു ഈ സംഭവങ്ങള്‍.
സുശീല്‍ കുമാറിനെ മര്‍ദിച്ചെന്ന പരാതിയില്‍ ഉള്‍പെട്ടവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഒരു സെമസ്റ്റര്‍കാലം സസ്പെന്‍ഡ് ചെയ്യണമെന്നുമുള്ള അന്വേഷണ കമീഷന്‍ നിര്‍ദേശം വി.സി നടപ്പാക്കിയിരുന്നില്ല. പുതിയ കമീഷനെ നിയമിച്ചെങ്കിലും ശര്‍മ സെപ്റ്റംബര്‍ 21ന് സ്ഥാനമൊഴിഞ്ഞതോടെ അത് നടപ്പായില്ല. മാനവ വിഭവശേഷി മന്ത്രാലയം സമ്മര്‍ദം ശക്തമാക്കിയിരുന്നു. സമ്മര്‍ദം കാരണം പുതിയ വി.സി വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.