ഹൈദരാബാദ് യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോളറടക്കം 12 പേർ രാജിവെച്ചു
text_fieldsഹൈദരാബാദ്: ദലിത് വിദ്യാർത്ഥി രോഹിത് വെമുലെയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തുടരുന്ന പ്രക്ഷോഭത്തിൻെറ ഭാഗമായി യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോളറും ചീഫ് വാർഡനും പദവികളൊഴിഞ്ഞു. നേരത്തേ ദലിത് വിഭാഗത്തിൽ പെട്ട 10 പ്രൊഫസർമാർ തങ്ങളുടെ പദവികൾ രാജിവെച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. സമരത്തിന് പിന്തുണയുമായി കോൺഗ്രസ്, ടി.എം.സി , എ.എ.പി , ബി.എസ്.പി, ഇടതു പാർട്ടികൾ എന്നിവർ രംഗത്തിറങ്ങിയിട്ടുണ്ട്. രോഹതിൻെറ മരണത്തിന് ഉത്തരവാദികളായ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ, വൈസ് ചാൻസലർ എന്നിവർ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ പ്രക്ഷോഭം തുടരുന്നത്.
സംഭവത്തിൽ രാജ്യത്തെ വിവിധ കാമ്പസുകളില്‍ വിദ്യാര്‍ഥി പ്രതിഷേധം തുടരുന്നുണ്ട്. ഹൈദരാബാദിനു പുറമെ ഡല്‍ഹി, മുംബൈ, പുണെ, ചെന്നൈ നഗരങ്ങളിലും പ്രതിഷേധം ആളിക്കത്തുകയാണ്. വി.സിയുടെ രാജിയാണ് വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം. നാല് ദലിത് വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക, രോഹിതിൻെറ കുടുംബത്തിന് അഞ്ചു കോടി രൂപ നല്‍കുക, ഒരു കുടുംബാംഗത്തിന് ജോലി നല്‍കുക എന്നിവയും സമരക്കാരുടെ ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.