ദലിത് വിദ്യാർഥിയുടെ ആത്മഹത്യ: കേന്ദ്ര മന്ത്രിമാരെ അറസ്റ്റ് ചെയ്യണം –കെജ്രിവാൾ
text_fieldsഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയിലെ ദലിത് വിദ്യാർഥിയുടെ ആത്മഹത്യയുമായി ബന്ധെപ്പട്ട് കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ബന്ദാരു ദത്താത്രേയ എന്നിവരെ പുറത്താക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സ്മൃതി ഇറാനി രാജ്യത്തോട് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍വകലാശാലയില്‍ പ്രതിഷേധസമരം നടത്തുന്ന വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു കെജ്രിവാൾ.
ഒന്നിനുപുറകെ ഒന്നായി കള്ളം പറയുന്ന സ്മൃതി ഇറാനി രോഹിതിെൻറ ജാതിയെ ചൊല്ലി വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന്
െകജ്രിവാൾ കുറ്റപ്പെടുത്തി. സര്‍ക്കാരിനെ പ്രതിരോധിക്കാനാണ് കേന്ദ്രമന്ത്രി ശ്രമിക്കുന്നത്. വിദ്യാര്‍ഥികളെ പുറത്താക്കാന്‍ തീരുമാനിച്ചത് ദലിത് പ്രൊഫസര്‍മാര്‍ ഉൾപ്പെട്ട സമിതിയാണെന്ന് സ്മൃതി ഇറാനി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനു പകരം രോഹിതിെൻറ കുടുംബത്തിന് നീതി നേടിക്കൊടുക്കാനാണ് മന്ത്രി ശ്രമിക്കേണ്ടതെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്കൊപ്പം സമരത്തില്‍ പങ്കെടുത്തുവരുന്ന രോഹിതിന്റെ മാതാവുമായും കേജ്‌രിവാള്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.