അരുന്ധതി റോയി ഹാജരാകണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: തിങ്കളാഴ്ച ബോംബെ ഹൈകോടതിയുടെ നാഗ്പുര്‍ ബെഞ്ചിന് മുമ്പാകെ ഹാജരാകാന്‍ അരുന്ധതി റോയിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. മാവോവാദിബന്ധം ആരോപിച്ച് തടവിലിട്ട ഡല്‍ഹി സര്‍വകലാശാലയിലെ പ്രഫസര്‍ സായി ബാബയുടെ തടവ് നീട്ടിയതില്‍ രോഷമറിയിച്ച് അരുന്ധതി റോയി എഴുതിയ ലേഖനത്തിന്‍െറ പേരില്‍ അവര്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. ജസ്റ്റിസ് ജെ.എസ്. ശേഖര്‍, സി. നാഗപ്പന്‍ എന്നിവരടങ്ങിയ ബെഞ്ച് സായിബാബയുടെ ജാമ്യാപേക്ഷയും ലേഘനത്തിന്‍െറ പേരില്‍ തനിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസയച്ചത് റദ്ദാക്കണമെന്ന അരുന്ധതി റോയിയുടെ അപേക്ഷയും തള്ളി. കോടതിമുമ്പാകെ വ്യക്തിപരമായി ഹാജരാകുന്നതില്‍നിന്ന് എഴുത്തുകാരിയെ ഒഴിവാക്കണമെന്ന അരുന്ധതി റോയിയുടെ അഭിഭാഷകന്‍െറ അപേക്ഷ തള്ളിയ കോടതി, അവരോട് തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ചു. കോടതിയിയില്‍ ഹാജരാകാന്‍ അവര്‍ എന്തിനാണ് പേടിക്കുന്നത്. അവരുടെ വാദങ്ങളെ തങ്ങള്‍ ബഹുമാനിക്കും. അതേക്കുറിച്ച് ഗൗരവമായി ആലോചിക്കും -കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.