മന്ത്രിസഭാ പുന:സംഘടനക്ക് വീണ്ടും ചര്‍ച്ചകള്‍
text_fieldsന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുന$സംഘടനക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വകുപ്പ് ഭരിക്കാന്‍ കഴിവുറ്റവരുടെ കമ്മി മോദി സര്‍ക്കാര്‍ നേരിടുന്നുണ്ട്. 20 മാസത്തെ പ്രവര്‍ത്തനം അവലോകനംചെയ്യാന്‍ 27ന് സഹമന്ത്രിമാര്‍ അടക്കം എല്ലാ മന്ത്രിമാരുടെയും യോഗം പ്രധാനമന്ത്രി വിളിച്ചിട്ടുണ്ട്. ബജറ്റ് സമ്മേളനം തുടങ്ങുന്നതിനുമുമ്പ്, ഫെബ്രുവരി ആദ്യം മന്ത്രിസഭാ പുന$സംഘടന നടത്താന്‍ സാധ്യതയുണ്ട്. അതല്ളെങ്കില്‍, സര്‍ക്കാറിന്‍െറ രണ്ടാംവാര്‍ഷികത്തിന് മുമ്പായി പുന$സംഘടന നടത്തുമെന്നാണ് സൂചന.
പ്രധാന വകുപ്പുകളുടെ തലപ്പത്ത് മാറ്റങ്ങളുണ്ടാവാന്‍ ഇടയില്ല. പ്രതിരോധ വകുപ്പ് തിരിച്ചുനല്‍കി ധനമന്ത്രാലയത്തില്‍നിന്ന് അരുണ്‍ ജെയ്റ്റ്ലിയെ മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സാമ്പത്തിക പരിഷ്കരണ നടപടികള്‍ ഉദ്ദേശിച്ച വേഗത്തില്‍ മുന്നോട്ടുപോകാത്തതാണ് ഇതിന് കാരണമായി പറഞ്ഞത്. എന്നാല്‍ മന്ത്രിസഭയില്‍ വലംകൈയായി പ്രവര്‍ത്തിക്കുന്ന ജെയ്റ്റ്ലിയെ മാറ്റാന്‍ ഇടയില്ളെന്നാണ് പുതിയവിവരം.
ഊര്‍ജമന്ത്രി പീയൂഷ് ഗോയല്‍, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് പുതിയ ചുമതലകള്‍ നല്‍കാന്‍ ഇടയുണ്ട്. അതേസമയം, വിവാദത്തില്‍പെട്ട് നില്‍ക്കുന്ന മന്ത്രിമാര്‍ നിരവധിയുണ്ട്. ഇവരെ മാറ്റാനുള്ള സാധ്യത വിരളവുമാണ്. ഹൈദരാബാദ് സംഭവത്തില്‍ പ്രതിക്കൂട്ടിലായ ബന്ദാരു ദത്താത്രേയ, സ്മൃതി ഇറാനി എന്നിവര്‍ ആര്‍.എസ്.എസിന്‍െറയും മോദിയുടെയും ‘ഗുഡ് ബുക്കി’ലായതുകൊണ്ട് ഇവരെ മാറ്റില്ളെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.