ആ കിണർ ഇപ്പോഴും ഇവിടെയുണ്ട്; ജാതി ചിന്തയുടെ തെളിവായി
text_fieldsഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയിലെ ജാതീയ ചിന്തക്ക് ഉദാഹരണമായി അധ്യാപക ക്വാർട്ടേഴ്സിൽതന്നെയുള്ള കിണർ സാക്ഷി.
മാത്തമാറ്റിക്സ് അധ്യാപകനായെത്തിയ ബ്രാഹ്മണനായ പ്രഫസറാണ് ശുദ്ധീകരണത്തിന് സ്വന്തമായി കിണർ കുഴിച്ചത്.
അദ്ദേഹം പൊതു പൈപ്പിലെ വെള്ളം ഉപയോഗിക്കുകയോ മറ്റുള്ളവരെ സ്വന്തം കിണറ്റിൽനിന്ന് വെള്ളമെടുക്കാൻ അനുവദിക്കുകയോ ചെയ്തിരുന്നില്ലെന്ന് സഹഅധ്യാപകർ പറഞ്ഞു. അശുദ്ധി ഭയന്ന് വീടിെൻറ കോമ്പൗണ്ടിലേക്കും അന്യർക്ക് പ്രവേശമില്ലായിരുന്നു.
കുളിച്ച് ഭസ്മം പൂശി കുടുമവെച്ച് ക്ലാസ് മുറിയിലെത്തിയിരുന്ന പ്രഫസർ തെൻറ വിശ്വാസങ്ങളെ തങ്ങളിൽ അടിച്ചേൽപിക്കാറില്ലായിരുന്നു എന്ന് വിദ്യാർഥികൾ പറഞ്ഞു.
മതപരമായ ചടങ്ങുകൾ നിർവഹിക്കാനുള്ള അവകാശത്തെ മാനിച്ച് വിദ്യാർഥികളും അധ്യാപകരും ഇതിനെ ചോദ്യം ചെയ്തിരുന്നില്ല. സ്വകാര്യ വിഷയമായതിനാൽ ആരും ഇടപെട്ടതുമില്ല.
എന്നാൽ, നിലവിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ യൂനിവേഴ്സിറ്റിയുടെ അറിവോടെയാണോ കിണർ കുഴിച്ചത് എന്ന് അന്വേഷിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. മൂന്നുവർഷം മുമ്പ് പ്രഫസർ വിരമിച്ചതോടെയാണ് 7–എ ടീച്ചേഴ്സ് ക്വാർട്ടേഴ്സിലെ കിണർ പൊതു ജലവിതരണ സംവിധാനത്തിെൻറ ഭാഗമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.