‘പ്രതിഷേധിച്ചത് രോഹിതിെൻറ വിധി ആർക്കും ഉണ്ടാകാതിരിക്കാൻ’
text_fieldsലഖ്നോ: പ്രധാനമന്ത്രിയുടെ ചടങ്ങിൽ പ്രതിഷേധിച്ചത് രോഹിതിെൻറ വിധി ആർക്കും ഉണ്ടാകാതിരിക്കാനെന്ന് ലഖ്നോവിലെ ബി.ആർ. അംബേദ്കർ സർവകലാശാലയിലെ ചടങ്ങിനിടെ പ്രതിഷേധിച്ച വിദ്യാർഥികൾ. ദലിതർക്കെതിരായ അതിക്രമങ്ങൾക്കെതിരെയാണ് തങ്ങൾ ശബ്ദമുയർത്തിയതെന്ന് പൊലീസ് അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽവിട്ട രാം കരണും അമരേന്ദ്ര കുമാർ ആര്യയും പറഞ്ഞു.
തങ്ങൾ അംബേദ്കറിെൻറ ആശയങ്ങൾ പിന്തുടരുന്ന നിയമവിദ്യാർഥികളാണ്. ഹൈദരാബാദിൽ ആത്മഹത്യചെയ്ത രോഹിത് വെമുലയെപ്പോലെ വിദ്യാർഥികൾ മരിക്കാനിടയാകരുതെന്നതിനാലാണ് തങ്ങൾ പ്രതിഷേധമുയർത്തിയത്. 50 വർഷംമുമ്പ് അംബേദ്കർക്ക് നേരിടേണ്ടിവന്നതുതന്നെയാണ് രോഹിതിന് നേരിടേണ്ടിവന്നത്. അലീഗഢിലായാലും അലഹബാദിലായാലും ദലിത് വിദ്യാർഥികൾ അതിക്രമത്തിനിരയാവുകയാണെന്നും ഇവർ പറഞ്ഞു.
രണ്ടുദിവസത്തെ വാടക നൽകിയിരുന്ന തന്നെ സർവകലാശാല സംഭവത്തിനുശേഷം അന്യായമായി ഗെസ്റ്റ് ഹൗസിൽനിന്ന് പുറന്തള്ളിയെന്നും രാം കരൺ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.