ഇന്ത്യക്ക് ആവശ്യം വ്യവസായ സൗഹൃദ നിയമസംവിധാനം –രാഷ്ട്രപതി
text_fieldsന്യൂഡല്‍ഹി: വ്യവസായ സൗഹൃദ നിയമസംവിധാനമാണ് ഇന്ത്യക്ക് ആവശ്യമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. വ്യവസായം എളുപ്പമായ രാജ്യങ്ങളുടെ റാങ്കിങ്ങില്‍ ഏറെ പിന്നില്‍നില്‍ക്കുന്ന സ്ഥിതി മെച്ചപ്പെടുത്താന്‍ ഇത് കൂടിയേ തീരൂവെന്നും മുഖര്‍ജി കൂട്ടിച്ചേര്‍ത്തു. ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്‍െറ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.
ലോകബാങ്ക് തയാറാക്കിയ വ്യവസായം എളുപ്പമായ രാജ്യങ്ങളുടെ റാങ്കിങ്ങില്‍ 130ാം സ്ഥാനത്താണ് ഇന്ത്യയെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ഈ നില മെച്ചപ്പെടുത്തണം. നീതി വേഗത്തില്‍ ലഭ്യമാക്കിയും സ്ഥിരതയുള്ള ഉത്തരവുകളിലൂടെയും മാന്യമായ സമീപനത്തിലൂടെയും വ്യവസായ സൗഹൃദ നിയമവ്യവഹാര സംവിധാനം വഴിയുമാണ് ഇത് സാധ്യമാകുക. ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍ ആ തരത്തില്‍ രാജ്യത്തിന്‍െറ വളര്‍ച്ചക്ക് പങ്കുവഹിക്കുന്നുണ്ട്.
1860ല്‍ നേരിട്ടുള്ള നികുതി കേവലം 30 ലക്ഷം രൂപയായിരുന്നെങ്കില്‍ 2015-16ല്‍ ഇത് 7.98 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
ഹൈകോടതി ജഡ്ജിമാരെ തെരഞ്ഞെടുക്കുമ്പോള്‍ ട്രൈബ്യൂണലുകളെ പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ പറഞ്ഞു. ഇത്തരം പശ്ചാത്തലത്തില്‍നിന്ന് വന്നവര്‍ സുപ്രീംകോടതി ജഡ്ജിമാരായി പോലും കഴിവ് തെളിയിച്ചിട്ടുണ്ടെന്നും എന്നാല്‍, കോടതികളില്‍ നിന്നുള്ളവര്‍ ഇത് ഇഷ്ടപ്പെടുന്നില്ളെന്നും ജസ്റ്റിസ് ഠാകുര്‍ പറഞ്ഞു.
ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്‍െറ 80 ശതമാനം വിധികള്‍ക്കെതിരെയും പരാതിക്കാര്‍ അപ്പീല്‍ പോകുന്നില്ളെന്നാണ് കണക്കുകള്‍ തെളിയിക്കുന്നതെന്ന് ട്രൈബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് ദേവ്ദര്‍ശന്‍ സൂദ് പറഞ്ഞു. അത്രയും പേര്‍ തൃപ്തരാണെന്നാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.