രോഹിതിന്‍റെ ആത്മഹത്യ: സമരം വ്യാപിപ്പിക്കുന്നു
text_fieldsഹൈദരാബാദ്: വിദ്യാര്‍ഥി പ്രക്ഷോഭം തുടരുന്ന ഹൈദരാബാദ് യൂനിവേഴ്സിറ്റിയില്‍ സമരം വ്യാപിപ്പിക്കുന്നു. രോഹിത് വെമുലയെ പുറത്താക്കുന്നതില്‍ ഇടപെടല്‍ നടത്തിയെന്ന് വ്യക്തമായ സാഹചര്യത്തില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി രാജിവെക്കണമെന്ന് തിങ്കളാഴ്ച സമരക്കാര്‍ പുതിയ ആവശ്യം ഉയര്‍ത്തി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നാക്ക വിദ്യാര്‍ഥികള്‍ നേരിടുന്ന അവഗണനയും പ്രശ്നങ്ങളും മറികടക്കുന്നതിനായി ‘രോഹിത് വെമുല ആക്ട്’ നടപ്പാക്കണമെന്നും സംയുക്ത സമര സമിതി ആവശ്യപ്പെട്ടു.
അപ്പാറാവുവിന് പകരം വി.സി സ്ഥാനത്തത്തെിയ വിപിന്‍ ശ്രീവാസ്തവ സെന്തില്‍ കുമാറെന്ന ദലിത് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണക്കാരനാണ്. ദലിത് മരണങ്ങള്‍ക്ക് കാരണക്കാരായവരെ തിരഞ്ഞുപിടിച്ച് മാനവശേഷി വകുപ്പും യൂനിവേഴ്സിറ്റി അധികൃതരും ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കുകയാണ്. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ ബന്ദിന് ആഹ്വാനംചെയ്യുമെന്ന് സമരസമിതി വ്യക്തമാക്കി. സമരം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്‍െറ ഭാഗമായി ഓള്‍ ഇന്ത്യ ജോയന്‍റ് ആക്ഷന്‍ കമ്മിറ്റിക്ക് രൂപംനല്‍കി.
സമരം 22ാം ദിവസത്തിലേക്കും നിരാഹാര സമരം എട്ടാം ദിവസത്തിലേക്കും കടന്ന തിങ്കളാഴ്ച ‘ചലോ ഹൈദരാബാദ് യൂനിവേഴ്സിറ്റി’ കാമ്പയിന് തുടക്കമായി. ഐ.ഐ.ടി മുബൈ, ചെന്നൈ എന്നിവിടങ്ങളില്‍നിന്നും ജെ.എന്‍.യു ഡല്‍ഹിയില്‍നിന്നും ഹൈദരാബാദ് ഇഫ്ളു, തെലങ്കാന എന്നിവിടങ്ങളില്‍നിന്നും വിദ്യാര്‍ഥികള്‍ സമരത്തിന് പിന്തുണയുമായത്തെി. എസ്.ഐ.ഒയുടെ കേന്ദ്ര-കേരള സംസ്ഥാന നേതാക്കളും തിങ്കളാഴ്ച സമരപ്പന്തലിലത്തെി.
കോഴിക്കോട് എം.എ.എം.ഒ, ഗുജറാത്ത് സെന്‍ട്രല്‍ യൂനിവേഴ്സിറ്റി എന്നിവിടങ്ങളില്‍നിന്നും വിദ്യാര്‍ഥികളത്തെി. എന്‍.എസ്.യു.ഐ ദേശീയ പ്രസിഡന്‍റ് റോജി എം. ജോണ്‍ രണ്ടു ദിവസമായി ഹൈദരാബാദിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.