Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2016 2:41 PM GMT Updated On
date_range 2 April 2017 10:05 PM GMTപത്താന്‍കോട്ട് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി
text_fieldsbookmark_border
പത്താന്‍കോട്ട്: പഞ്ചാബിലെ പത്താന്‍കോട്ട് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് സുരക്ഷാ പരിശോധന നടത്തി. ഡല്‍ഹിയില്‍ നിന്നെത്തിയ ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പരിശോധന. യാത്രക്കാരെ ഒഴിപ്പിച്ച ശേഷം റെയില്‍വേ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. എന്നാൽ, ബോംബ് കണ്ടെത്താനായില്ല.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് റെയില്‍വേ അറിയിച്ചു. പത്താന്‍കോട്ട് വ്യോമതാവളത്തിന് നേരെ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തിൽ മേഖലയിൽ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story