ഉമ്മന്‍ ചാണ്ടിയുടെ രാജി വേണ്ടെന്ന് കോണ്‍ഗ്രസ് ഹൈകമാന്‍ഡ്
text_fieldsന്യുഡല്‍ഹി/ മലപ്പുറം: സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി ഹൈകമാന്‍ഡ് രംഗത്തത്തെി. തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ ദുരുദ്ദേശ്യം നിറഞ്ഞ ആരോപണം പ്രചരിക്കുന്നത് പതിവാണെന്നും അതിന്‍െറ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്ഥാനമൊഴിയേണ്ടതില്ളെന്നും കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം വ്യക്തമാക്കി. ടീം സോളാറിന് ഒരു രൂപയുടെ നേട്ടംപോലും കേരള സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുത്തിട്ടില്ല, സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വരുത്തിയിട്ടില്ല, കോണ്‍ഗ്രസ് പാര്‍ട്ടിയും ലാഭമുണ്ടാക്കിയിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ രാജി അനാവശ്യമാണെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെയാണ് ജുഡീഷ്യല്‍ കമീഷനെ നിയോഗിച്ചത്. ഘടകകക്ഷി നേതാക്കളുമായി ഉമ്മന്‍ ചാണ്ടി കൂടിയാലോചന നടത്തും. വിശദറിപ്പോര്‍ട്ട് അഖിലേന്ത്യാ നേതൃത്വത്തിനു നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, താന്‍ തെറ്റ് ചെയ്തിട്ടില്ളെന്നും ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും പിന്നെ എന്തിന് രാജിവെക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിജിലന്‍സ് കോടതി ഉത്തരവിന്‍െറ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിടോദ്ഘാടന ചടങ്ങിനു ശേഷം വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ആരോപണ വിധേയനായ മന്ത്രി ആര്യാടന്‍ മുഹമ്മദും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
സോളാര്‍ കമീഷനു മുന്നില്‍ 14 മണിക്കൂര്‍ എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ മറുപടി നല്‍കിയപ്പോള്‍ ഒറ്റ ചോദ്യം പോലും ചോദിക്കാത്ത വക്കീലിന്‍െറ കക്ഷിയാണ് ഇപ്പോള്‍ ആരോപണം ഉന്നയിച്ചിട്ടുള്ളത്. എത് അന്വേഷണവും ഞങ്ങള്‍ രണ്ടുപേരും സ്വാഗതം ചെയ്യുന്നു. അതിനോട് സഹകരിക്കും. തെറ്റു ചെയ്തില്ല എന്നത് മനസാക്ഷിയുടെ ശക്തിയാണ്. ധാര്‍മികതക്കും അപ്പുറമാണ് മനസാക്ഷിയുടെ ശക്തി. രാജിക്കാര്യം തള്ളിയ മുഖ്യമന്ത്രി യു.ഡി.എഫ് ഘടകകക്ഷികളുമായും ഹൈകമാന്‍ഡുമായും സംസാരിക്കുമെന്നും ഉചിതമായ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.