മെഹബൂബ വീടുമാറി; മനസ്സ് മാറുമോ
text_fieldsജമ്മു: പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിലെ സസ്പെന്‍സ് തുടരുന്നതിനിടെ, മാതാവ് ജമ്മുവിലെ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതി ഒഴിഞ്ഞത് പുതിയ അഭ്യൂഹങ്ങള്‍ക്കിടയാക്കി. അന്തരിച്ച മുഫ്തി മുഹമ്മദ് സയ്യിദിന്‍െറ ഭാര്യകൂടിയായ ബീഗം ഗുലാഹാന്‍ ആരയാണ് ശീതകാല തലസ്ഥാനമായ ജമ്മുവിലെ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതി വിട്ടത്.
ബി.ജെ.പി പിന്തുണ തുടരുമെന്നാവര്‍ത്തിച്ചിട്ടും മെഹബൂബ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ വൈകുന്നതിനിടെയാണ് ഇവര്‍ ഒൗദ്യോഗിക വസതിയില്‍ നിന്നിറങ്ങിയത്. വേനല്‍ക്കാല തലസ്ഥാനമായ ശ്രീനഗറിലെ ഫെയര്‍വ്യൂ എന്ന വീട്ടിലാണ് അമ്മയും മകളും ഇപ്പോള്‍ താമസിക്കുന്നത്. ഈ വീട് മുഫ്തി മുഹമ്മദ് സയ്യിദിന് എം.പി എന്ന നിലയില്‍ അനുവദിച്ചതായതിനാല്‍ മുഖ്യമന്ത്രിസ്ഥാനം മെഹബൂബ ഏറ്റെടുക്കാനിടയില്ളെന്നും നിരീക്ഷിക്കുന്നവരുണ്ട്.
ഈ മാസം അവസാനം നടക്കുന്ന പാര്‍ട്ടി യോഗമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മുഫ്തിയുടെ മരണശേഷം സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.