വിവേചനമുള്ളിടത്തോളം സംവരണം തുടരണമെന്ന് ഭാഗവത്
text_fieldsമുംബൈ: സാമൂഹിക വിവേചനമുള്ളിടത്തോളം സംവരണം തുടരണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. സര്‍ക്കാര്‍ ഉദ്യോഗത്തിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശത്തിലും സംവരണം നീതിപൂര്‍വമായി നടപ്പാക്കണമെന്ന് പുണെയില്‍ മഹാരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സംഘടിപ്പിച്ച വിദ്യാര്‍ഥി പാര്‍ലമെന്‍റില്‍ അദ്ദേഹം പറഞ്ഞു.
സഹിഷ്ണുതയും സ്വീകാര്യതയുമാണ് ഇന്ത്യന്‍സംസ്കാരത്തിന്‍െറ ആത്മാവ്. മതാധിഷ്ഠിത രാഷ്ട്രീയത്തെക്കുറിച്ച ചോദ്യത്തിന് മറുപടിപറയേണ്ടത് താനല്ളെന്നും അത്തരം രാഷ്ട്രീയക്കാരോടാണെന്നുമായിരുന്നു അദ്ദേഹത്തിന്‍െറ പ്രതികരണം. ഇന്ത്യന്‍ ഭരണഘടന എല്ലാവരെയും ഉള്‍ക്കൊണ്ടപ്പോള്‍ ഒരൊറ്റമതത്തെ അടിസ്ഥാനമാക്കിയാണ് പാകിസ്താന്‍ ഭരണഘടന രൂപപ്പെട്ടത്. സഹിഷ്ണുതക്കും സ്വീകാര്യതക്കും സാധ്യതയില്ലാത്ത മാനസികാവസ്ഥയാണ് പാകിസ്താനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.