അലീഗഢ്: സമാനമനസ്കരുമായി യോജിച്ചുപോരാടാന്‍ ലീഗ്
text_fieldsന്യൂഡല്‍ഹി: അലീഗഢ് മുസ്ലിം സര്‍വകലാശാലയുടെയും ജാമിഅ മില്ലിയ സര്‍വകലാശാലയുടെയും ന്യൂനപക്ഷ പദവിക്ക് രാജ്യമെമ്പാടുമുള്ള സമാനമനസ്കരുമായി ചേര്‍ന്ന് പോരാടാന്‍ തീരുമാനിച്ചതായി മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ വിളിച്ചുചേര്‍ത്ത യോഗം തീരുമാനിച്ചു.
അഖിലേന്ത്യാ മുസ്ലിം മജ്ലിസെ മുശാവറ പ്രസിഡന്‍റ് നവൈദ് ഹാമിദ്, അലീഗഢ് സര്‍വകലാശാല പൂര്‍വ വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ തുടങ്ങി നിരവധി പേര്‍ യോഗത്തില്‍ സംബന്ധിച്ചു.
അലീഗഢിന്‍െറയും ജാമിഅ മില്ലിയയുടെയും ന്യൂനപക്ഷ പദവി എടുത്തുകളയാനുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ നീക്കം ഭരണഘടനാവിരുദ്ധമാണെന്ന് തുടര്‍ന്ന് ഇ.ടി. മുഹമ്മദ് ബഷീറും നവൈദ് ഹാമിദും വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ന്യൂനപക്ഷത്തിന്‍െറ വിദ്യാഭ്യാസ പുരോഗതിക്ക് തടയിടാനുള്ള ശ്രമത്തിന്‍െറ ഭാഗമാണിത്.
അലീഗഢ് മലപ്പുറം കാമ്പസിന്‍െറ കാര്യത്തില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ചര്‍ച്ചയിലും മോദി സര്‍ക്കാറിന്‍െറ നിഷേധാത്മക സമീപനം പ്രതിഫലിച്ചു.
അലീഗഢ് മലപ്പുറം കാമ്പസിന് കൂടുതല്‍ ഫണ്ട് അനുവദിക്കാന്‍ കഴിയില്ളെന്ന നിലപാടാണ് കൂടിക്കാഴ്ചയിലും കേരളത്തില്‍ വന്നപ്പോഴും സ്മൃതി ഇറാനി കൈകൊണ്ടത്.
അലീഗഢിനോടുള്ള മോദി സര്‍ക്കാറിന്‍െറ നിലപാടിനെതിരെ പ്രതിപക്ഷ കക്ഷികളുടെയും എന്‍.ഡി.എയിലെ ബി.ജെ.പി ഇതര കക്ഷികളുടെയും സഹായം തേടുമെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.