ഗാന്ധി രക്തസാക്ഷിദിനത്തില്‍ ഗോദ്സെയുടെ ജീവചരിത്ര പ്രകാശനം; ഗോവയില്‍ പ്രതിഷേധം
text_fieldsപനാജി: മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിദിനത്തില്‍ അദ്ദേഹത്തിന്‍െറ ഘാതകന്‍ നാഥുറാം ഗോദ്സെയുടെ ജീവചരിത്രം പ്രകാശനം ചെയ്യാനുള്ള തീരുമാനത്തില്‍ പ്രതിഷേധം ശക്തം.
‘നാഥുറാം ഗോദ്സെ: ദി സ്റ്റോറി ഓഫ് ഏന്‍ ഏഷ്യന്‍’ എന്ന പേരില്‍ അനൂപ് അശോക് സര്‍ദേശായി എഴുതിയ പുസ്തകം ശനിയാഴ്ച ഗോവ സര്‍ക്കാറിന് കീഴിലെ മാര്‍ഗാഓയിലെ രവീന്ദ്രഭവനില്‍ ബി.ജെ.പി നേതാവും ഭവന്‍െറ ചെയര്‍മാനുമായ ദാമോദര്‍ നായകാണ് പ്രകാശനം ചെയ്യുന്നത്. പുതുതായി രൂപവത്കരിച്ച ഗോവ ഫോര്‍വേഡ് പാര്‍ട്ടി ഇതിനെതിരെ രംഗത്തുവന്നു.
സര്‍ക്കാര്‍ അങ്കണം രാജ്യദ്രോഹ നടപടിക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും സര്‍ക്കാര്‍ പരിപാടിക്ക് അനുമതി നല്‍കുകയാണെങ്കില്‍ സത്യഗ്രഹവും ഉപരോധവും സംഘടിപ്പിക്കുമെന്നും ഗോവ ഫോര്‍വേഡ് സെക്രട്ടറി മോഹന്‍ദാസ് ലോലിയെങ്കര്‍ പറഞ്ഞു. സ്വതന്ത്ര എം.എല്‍.എ വിജയി സര്‍ദേശായി ഉള്‍പ്പെടെ നിരവധി പേര്‍ സമരത്തെ അനുകൂലിച്ച് രംഗത്തുവന്നതായും ഇവര്‍ പറഞ്ഞു.
പരിപാടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി സൗത് ഗോവ കലക്ടര്‍ക്ക് പരാതി നല്‍കി. മഹാത്മ ഗാന്ധിയുടെ ഓര്‍മകള്‍ പുതുക്കപ്പെടുന്ന അവസരത്തില്‍തന്നെ ഇത്തരം ഒരു പുസ്തകം പ്രകാശനം ചെയ്യുന്നത് അനുചിതമായെന്ന് വിജയി സര്‍ദേശായി എം.എല്‍.എ പറഞ്ഞു.
അതേസമയം, പരിപാടിയുമായി മുന്നോട്ടുപോകാനാണ് രവീന്ദ്ര ഭവന്‍ അധികൃതരുടെ തീരുമാനം. പുസ്തകപ്രകാശനത്തിന് രവീന്ദ്ര ഭവന്‍ ബുക് ചെയ്തതില്‍ അസ്വാഭാവികമായി ഒന്നുമില്ളെന്ന് രവീന്ദ്ര ഭവന്‍ ചെയര്‍മാന്‍ ദാമോദര്‍ നായക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.