ഗാന്ധി രക്തസാക്ഷിത്വ ദിനം ഹിന്ദു മഹാസഭ 'മധുരം' നൽകി ആഘോഷിച്ചു
text_fieldsമീറത്ത്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം അഖില ഭാരതീയ ഹിന്ദു മഹാസഭ മധുരം വിതരണം ചെയ്ത് ആഘോഷിച്ചു. സംഘടനയുടെ മീറത്തിലെ ഒാഫീസിന് പുറത്ത് പ്രവർത്തകർ ഡ്രം മുഴക്കിയും ഹിന്ദി സിനിമ ഗാനങ്ങൾ ആലപിച്ചും നൃത്തം ചവിട്ടിയുമായിരുന്നു ആഘോഷം.
രാജ്യത്തിന്‍റെ ഹീറോ നാഥുറാം വിനായക് ഗോഡ്സെ ആണെന്നും എല്ലാ വർഷവും ഗാന്ധിയെ കൊലപ്പെടുത്തിയതിനുള്ള ആഹ്ലാദം ആഘോഷിക്കാറുണ്ടെന്നും ഹിന്ദു മഹാസഭ ദേശീയ ഉപാധ്യക്ഷൻ പണ്ഡിറ്റ് അശോക് ശർമ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം റിപ്പബ്ലിക് ദിനം ഹിന്ദു മഹാസഭ പ്രവർത്തകർ കരിദിനമായി ആചരിച്ചത് വിവാദമായിരുന്നു.
1948 ജനുവരി 30ന് ഡൽഹിയിലെ ബിർള മന്ദിരത്തിലെ പ്രാർഥനാ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ഗാന്ധിജിയെ ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം ഗോഡ്‌സെ വെടിവെച്ചാണ് കൊലപ്പെടുത്തിയത്. 1949 നവംബർ 15ന് വിചാരണക്ക് ശേഷം ഗോഡ്സെയെ തൂക്കിലേറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.