വാഗ്ദാനം പാലിക്കുന്നതില്‍ മോദി പരാജയമെന്ന് ശിവസേന
text_fields
മുംബൈ: ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടെന്ന് കേന്ദ്ര-മഹാരാഷ്ട്ര സര്‍ക്കാറുകളില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേന.
ഗുജറാത്തിലുണ്ടാക്കിയ നേട്ടം കേന്ദ്രത്തില്‍ ആവര്‍ത്തിക്കാന്‍ മോദി പാടുപെടുകയാണ്. പ്രഖ്യാപിച്ചതും വാക്കുനല്‍കിയതും പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നില്ല. നല്ലദിനത്തിന്‍െറ ചാറ്റല്‍മഴ പെയ്തെങ്കിലും അതൊന്നും ജനങ്ങളിലത്തെിയതുമില്ല -ശിവസേനയുടെ മുഖപത്രമായ ‘സാമ്ന’ പരിഹസിച്ചു.
ഗുണമില്ലാത്ത ഉദ്യോഗസ്ഥരെ വീട്ടിലേക്ക് അയക്കുമെന്നാണ് മോദി പറയുന്നത്. നല്ലദിനത്തിന്‍െറ പ്രതീക്ഷ അത് ജനങ്ങളിലുണ്ടാക്കുന്നു. മറ്റാരെക്കാളും കരുത്തനായ പ്രധാനമന്ത്രിയാണ് മോദി . എന്നാല്‍, ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ അദ്ദേഹവും വെള്ളംകുടിക്കുന്നു. ഉദ്യോഗസ്ഥവൃന്ദമാണ് ഇപ്പോള്‍ നല്ലദിനങ്ങള്‍ക്ക് തടസ്സമെന്ന കാഴ്ചപ്പാടാണ് സര്‍ക്കാര്‍ നല്‍കുന്നത്.
രണ്ടു വര്‍ഷമായി മോദി അധികാരത്തിലേറിയിട്ട്. അഴിമതി, നാണ്യപ്പെരുപ്പം, ഭീകരവാദം, കാര്‍ഷിക പ്രതിസന്ധി, തൊഴിലില്ലായ്മ എന്നിവ അതേപടി നില്‍ക്കുന്നു. ഉദ്യോഗസ്ഥവൃന്ദമാണ് പ്രശ്നമെങ്കില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? സര്‍ക്കാറിനെയോ അവരെയോ? ഇതിന് ഗവേഷണം തന്നെ വേണ്ടിവരും. കോടികള്‍ വിലമതിക്കുന്ന ഭൂമി വെറും 70,000 രൂപക്ക് ഹേമമാലിനിക്ക് നല്‍കിയപ്പോള്‍ ഉദ്യോഗസ്ഥര്‍ തടസ്സം കണ്ടില്ല.
ഉദ്യോഗസ്ഥരെ മാത്രം പഴിചാരാന്‍ പറ്റില്ല. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ഒരു കാര്യം ചെയ്യണമെന്ന് ഉറച്ചാല്‍ അതവര്‍ക്ക് നിര്‍വഹിക്കാന്‍ കഴിയുമെന്നും ‘സാമ്ന’ എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.