രോഹിത് വെമുല: കോണ്‍ഗ്രസ് 'തമാശ' രാഷ്ട്രീയം കളിക്കുന്നു -നായിഡു
text_fieldsഹൈദരാബാദ്: ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തമാശ രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. ഭരണത്തിലിരുന്നപ്പോള്‍ ദലിതരെ കുറിച്ച് കോണ്‍ഗ്രസ് ആകുലപ്പെട്ടിരുന്നല്ളെന്നും നായിഡു പരിഹസിച്ചു. ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കോണ്‍ഗ്രസിന്‍്റെ വോട്ട് ബാങ്ക് അജണ്ടയും ഭിന്നിപ്പിക്കല്‍ അജണ്ടയുമാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. ഇത്തരം അജണ്ടകള്‍ സമുദായ സൗഹാര്‍ദം തന്നെ തകര്‍ക്കുമെന്നും നായിഡു പറഞ്ഞു.
ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്യുന്ന ആദ്യ വിദ്യാര്‍ഥിയല്ല രോഹിത്. കോണ്‍ഗ്രസിന്‍്റെ ഭരണകാലത്ത് 10 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. അന്ന് രാഹുല്‍ ഗാന്ധിയോ സോണിയയോ ദിഗ് വിജയ് സിങ്ങോ ഹൈദരാബാദ് സര്‍വകലാശാല സന്ദര്‍ശിക്കാനോ മരണത്തില്‍ ഖേദം പ്രകടിപ്പിക്കാനോ മുതിര്‍ന്നിട്ടില്ളെന്നും അദ്ദേഹം ആരോപിച്ചു. അതിനാല്‍ തന്നെ കോണ്‍ഗ്രസ് ഇപ്പോള്‍ നാടകം കളിക്കുകയാണെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.
അധികാരത്തിലിരിക്കുമ്പോള്‍ നിശബ്ദരായ കോണ്‍ഗ്രസ് ഇപ്പോള്‍ അതിക്രമമാണ് കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാര സമരത്തില്‍ രാഹുല്‍ഗാന്ധി കഴിഞ്ഞദിവസം പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.