ലഖ്നോയില്‍ അക്രമം; പൊലീസുകാരന്‍ വെടിയേറ്റുമരിച്ചു
text_fieldsലഖ്നോ (യു.പി): ലഖ്നോയിലെ ജവഹര്‍ ബാഗില്‍ സ്ഥലമൊഴിപ്പിക്കുന്നതിനിടെയുണ്ടായ അക്രമത്തില്‍ ഒരു പൊലീസുകാരന്‍ മരിക്കുകയും മഥുര പൊലീസ് സൂപ്രണ്ട് അടക്കം മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
രണ്ടുവര്‍ഷമായി ജവഹര്‍ബാഗിലെ 280 ഏക്കര്‍ പാര്‍ക്ക് ‘സ്വാധീന്‍ ഭാരത് സുഭാഷ് സേന’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘത്തിന്‍െറ കൈവശമാണ്. നേതാജി സുഭാഷ് ചന്ദ്രബോസിന്‍െറ അനുയായികളാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
ഒഴിയാന്‍ ബുധനാഴ്ച ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. വ്യാഴാഴ്ചയാണ് 3000 പേരടങ്ങുന്ന കുടിയേറ്റക്കാരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ പൊലീസ് നീക്കം തുടങ്ങിയത്. താമസക്കാര്‍ ചെറുത്തുനിന്നതോടെയാണ് അക്രമമുണ്ടായത്. ജനക്കൂട്ടം പൊലീസിനുനേരെ കല്ളെറിയുകയും വെടിവെക്കുകയുമായിരുന്നു. മരിച്ച പൊലീസുകാരന്‍െറ കുടുംബത്തിന് മുഖ്യമന്ത്രി അഖിലേഷ് യാദവ് 20 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.
രാഷ്ട്രപതി, പ്രധാനമന്ത്രി തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണമെന്നും രൂപക്കുപകരം ‘ആസാദ് ഹിന്ദ് ഫൗജ്’ എന്ന കറന്‍സി പുന$സ്ഥാപിക്കണമെന്നും 60 ലിറ്റര്‍ ഡീസലും 40 ലിറ്റര്‍ പെട്രോളും ഒരു രൂപക്ക് നല്‍കണമെന്നുമൊക്കെയാണ് സ്വാധീന്‍ ഭാരത് സുഭാഷ് സേനയുടെ ആവശ്യങ്ങള്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.