പുതിയ വ്യോമയാന നയം എയര്‍ കേരളക്ക് പ്രതീക്ഷ നല്‍കുന്നത്
text_fieldsന്യൂഡല്‍ഹി: അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്ക് ആഭ്യന്തര സര്‍വീസുകളില്‍ പ്രവൃത്തി പരിചയമുണ്ടാകണമെന്ന മാനദണ്ഡം ഒഴിവാക്കാന്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ കേരളത്തിന്‍െറ സ്വപ്ന പദ്ധതിയായ എയര്‍കേരളക്കുള്ള തടസം നീങ്ങുമെന്നുറപ്പായി. പുതിയ നയത്തിന്റെകരടിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കേണ്ടതുണ്ട്.
അന്താരാഷ്ട്ര സര്‍വ്വീസുകള്‍ നടത്തുന്നതിന് 20 വിമാനങ്ങള്‍ക്ക് പുറമെ 5 വര്‍ഷത്തെ ആഭ്യന്തര പ്രവൃത്തി പരിചയവും വേണമെന്നാണ് നിലവിലെ ചട്ടം. എന്നാല്‍ 5 വര്‍ഷത്തെ ആഭ്യന്തര പ്രവൃത്തി പരിചയമില്ലങ്കെിലും അന്താരാഷ്ട്ര സര്‍വ്വീസിന് അനുമതി നല്‍കാമെന്നാണ് പുതിയ നയം വ്യവസ്ഥ ചെയ്യുന്നത്. ഒരു മണിക്കൂര്‍ യാത്രയ്ക്ക് 2500 രൂപയില്‍ കൂടുതലാകരുതെന്നും വ്യവസ്ഥയുണ്ട്. ആഭ്യന്തര സര്‍വ്വീസ് മെച്ചപ്പെടുത്തുന്നതടക്കം 22 ഓളം ഭേദഗതികള്‍ പുതിയ വ്യോമയാന നയത്തിലുണ്ടാകും. രണ്ടാഴ്ചക്കുള്ളില്‍ പുതിയ നയം പ്രാബല്യത്തില്‍ വരുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
യു.പി.എ സര്‍ക്കാര്‍ കാലത്താണ് സംസ്ഥാനം എയര്‍ കേരള പദ്ധതിയുമായി മുന്നോട്ട് വന്നത്. ഗള്‍ഫ് മേഖലയിലേക്ക് കുറഞ്ഞ ചെലവില്‍ സര്‍വ്വീസ് ഒരുക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ഈ ലക്ഷ്യത്തോടെ യു.ഡി.എഫ് സര്‍ക്കാന്‍ നിരന്തരം കേന്ദ്രത്തോട് ആവശ്യമുന്നയിച്ചെങ്കിലും വ്യോമയാന നയത്തിലെ നിബന്ധനകള്‍ പദ്ധതിക്ക് തടസ്സമാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.