ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം വിവരിക്കണമെന്ന് വിദ്യാര്‍ഥികളോട് രാജസ്ഥാന്‍ യൂനിവേഴ്സിറ്റി
text_fieldsജയ്പൂര്‍: ബിജെപി പാര്‍ട്ടിയുടെ ആശയങ്ങളെ കുറിച്ചും നയപരിപാടികളെ കുറിച്ചും ഉപന്യാസം എഴുതുക. ഈ ചോദ്യം പാര്‍ട്ടി പ്രവര്‍ത്തകരോടല്ല. രാജസ്ഥാനിലെ എംഎ അവസാന വര്‍ഷ പരീക്ഷയിലെ ഒരു ചോദ്യമാണിത്. ചോദ്യം കണ്ട വിദ്യാര്‍ഥികള്‍ ആദ്യം ഒന്നുഞെട്ടി. എങ്കിലും ഒടുവില്‍ ഏതാണ്ട് എല്ലാവരും ചോദ്യത്തിന് ഉത്തരമെഴുതി പരീക്ഷപൂര്‍ത്തിയാക്കി. അതേസമയം യൂനിവേഴ്സിറ്റിയിലെ രണ്ട് പരീക്ഷാര്‍ഥികള്‍ ഇതിനെതിരെ പരാതി നല്‍കി. ഇതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
രാജസ്ഥാനി ലാംഗ്വേജ്-സാഹിത്യവും സംസ്കാരവും എന്ന വിഷയത്തിന്‍്റെ ചോദ്യപ്പേറിലാണ് ഉപന്യസം എഴുതാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടത്. പരീക്ഷയില്‍ പങ്കടെുത്ത 20 കുട്ടികളില്‍ 18 പേര്‍ ഇതിന് ഉത്തരം എഴുതി. എന്നാല്‍ രണ്ട് കുട്ടികള്‍ ഉത്തരം എഴുതാതെ പ്രതിഷേധം രേഖപ്പെടുത്തി. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ള ആളാണ്് ചോദ്യപ്പേപ്പര്‍ തയ്യറാക്കിയതെന്ന് പരീക്ഷാര്‍ഥികള്‍ ആരോപിച്ചു. അതേസമയം വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ എതിര്‍പ്പുകള്‍ പരാതി പരിഹാര കമ്മിറ്റിയെ അറിയിക്കാമെന്ന് യൂ നി വേഴ്സിറ്റി വൈസ്ചാന്‍സലര്‍ ജെപി സിംഗാള്‍ വ്യക്തമാക്കി.
ഉറുദു എഴുത്തുകാരുടെ രചനകളും മുസ്ലിം കഥാപാത്രങ്ങള്‍ ഉള്‍പ്പെടുന്നവ പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കാനുള്ള രാജസ്ഥാന്‍ സര്‍ക്കാരിന്‍്റെ നീക്കം നേരത്തെ വിവാദമായിരുന്നു. വിദേശ എഴുത്തുകാരുടെ കവിതകളും അധ്യായങ്ങളും പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കാനും നീക്കമുണ്ടായിരുന്നു. സംഭവത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തത്തെി.
തങ്ങളുടെ ആശയങ്ങള്‍ വിദ്യാര്‍ഥികളില്‍ അടിച്ചല്‍േപ്പിക്കുകയാണെന്നും ബി.ജെ.പിയുടെ കാവി വല്‍ക്കരണത്തിന്‍െറ ഭാഗമാണിതെന്നും കോണ്‍ഗ്രസ് വക്താവ് അര്‍ച്ചന ശര്‍മ ആരോപിച്ചു. ചോദ്യപേപ്പറിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വക്താവ് സാദിഖ് ചൗഹാന്‍ അഭിപ്രാപ്പെട്ടു. നേരത്തെ സംസ്ഥാനത്തെ എട്ടാം ക്ളാസ് പാഠപുസ്തകത്തില്‍ നിന്ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെ കുറിച്ച് പ്രതിപാദിക്കുന്ന പാഠഭാഗങ്ങള്‍ നീക്കം ചെയ്തത് വന്‍ വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.