മുത്തലാഖ് നിരോധത്തിനെതിരെ മുസ്ലിം വനിതാ നേതാക്കള്‍
text_fieldsന്യൂഡല്‍ഹി: മുത്തലാഖ് നിരോധിക്കുന്നതിനെതിരെ അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിലെ വനിതാ അംഗങ്ങള്‍ രംഗത്ത്. മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സാകിയ സോമന്‍െറ നേതൃത്വത്തില്‍ കൈയൊപ്പ് ശേഖരിക്കുന്നതിനിടയിലാണ് ലോ ബോര്‍ഡിലെ വനിതാ പ്രതിനിധികള്‍ രംഗത്തുവന്നത്. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാറിന് ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനുവേണ്ടിയുള്ള പുകമറ മുത്തലാഖിലൂടെ ഒരുക്കിക്കൊടുക്കുകയാണ് ഒപ്പു ശേഖരണം നടത്തുന്നവര്‍ ചെയ്യുന്നതെന്ന് ബോര്‍ഡ് നിര്‍വാഹക സമിതി അംഗം ഡോ. അസ്മ സഹര്‍ ആരോപിച്ചു. ഇസ്ലാമില്‍ വിശ്വാസമില്ലാത്തവരും അനുഷ്ഠിക്കാത്തവരുമാണ് ഇസ്ലാമിക നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. വിശ്വാസമില്ലാത്തവര്‍ക്ക് പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹിതരാകാന്‍ ഇന്ത്യയില്‍ അവസരമുണ്ടായിരിക്കെ സാകിയ അടക്കമുള്ളവര്‍ വിശ്വാസികളുടെ കാര്യം ഏറ്റെടുക്കുന്നതെന്തിനാണെന്ന് ഡോ. അസ്മ ചോദിച്ചു.
കുടുംബതര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള അവസാന പോംവഴി എന്ന നിലയിലാണ് ഇസ്ലാം വിവാഹമോചനത്തെ കാണുന്നത്. ഇസ്ലാം തലാഖ് നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇസ്ലാം സ്ത്രീക്കും പുരുഷനും തുല്യ അവകാശങ്ങള്‍ അനുവദിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.