ദാവൂദ് ബന്ധം: ബി.ജെ.പി മുൻമന്ത്രി രാജ്യദ്രോഹിയെന്ന് കെജ്രിവാൾ
text_fieldsന്യൂഡൽഹി: ബി.ജെ.പിയുടെ മുൻ മന്ത്രി ഏകനാഥ് കഡ്സെ രാജ്യേദ്രാഹിയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി രഹസ്യബന്ധം പുലർത്തി, സർക്കാർ ഭൂമി ചെറിയ വിലക്ക് ബന്ധുക്കൾക്ക് നൽകി എന്ന ആരോപണങ്ങളെ തുടർന്നാണ് കഡ്സെ രാജിവെച്ചത്. രാജ്യത്തിനെതിരെയാണ് കഡ്സെ പ്രവർത്തിച്ചത്. രാജ്യദ്രോഹം കുറ്റം ചുമത്തി കഡ്സക്കെതിരെ കേസെടുക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.
പേട്ടൽ പ്രക്ഷോഭ നായകൻ ഹർദിക് പേട്ടലിനെതിരെ നടപടിയെടുക്കാൻ എന്ത് ആവേശമായിരുന്നു സർക്കാറിന്. 60 കോടി രൂപ വിലയുള്ള സർക്കാർ ഭൂമി വെറും മൂന്ന് കോടി രൂപക്ക് ഭാര്യയുടെയും മരുമകെൻറയും പേരിലേക്കാണ് കഡ്സെ മാറ്റിയതെന്നും കെജ് രിവാൾ ട്വീറ്റിൽ ചൂണ്ടിക്കാട്ടി.
കഡ്സക്കെതിരായ പ്രതിപക്ഷത്തിന്‍റെ അഴിമതി ആരോപണങ്ങളെ മഹാരാഷ്ട്രയിലെ ഫട്നാവിസ് സർക്കാർ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതേതുടർന്നാണ് മഹാരാഷ്ട്ര ബി.ജെ.പി നേതൃത്വം കഡ്സയോട് മന്ത്രിസ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.