പുതുച്ചേരി മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും
text_fieldsചെന്നൈ: പുതുച്ചേരിയില്‍ വി. നാരായണസ്വാമി നേതൃത്വം നല്‍കുന്ന മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഗാന്ധി മൈതാനത്ത് രാവിലെ നടക്കുന്ന ചടങ്ങില്‍ ലഫ്. ഗവര്‍ണര്‍ കിരണ്‍ബേദി സത്യവാചകം ചൊല്ലിക്കൊടുക്കും. കോണ്‍ഗ്രസിന്‍െറ മുതിര്‍ന്ന നേതാക്കളും സഖ്യകക്ഷിയായ ഡി.എം.കെ ട്രഷറര്‍ എം.കെ. സ്റ്റാലിനും പങ്കെടുക്കും. മുന്‍ കേന്ദ്രമന്ത്രി നാരായണസ്വാമിയെ മുഖ്യമന്ത്രിയായി നിയമിച്ച് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ആറുപേരടങ്ങുന്ന മന്ത്രിസഭയെ നിയമിച്ച് രാഷ്ട്രപതിയുടെ വിജ്ഞാപനം ഇറങ്ങി. നാരായണസ്വാമിക്കൊപ്പം അഞ്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂടി മന്ത്രിമാരാകും. പുതുച്ചേരി പി.സി.സി അധ്യക്ഷന്‍ എ. നമ$ശിവായം, മുന്‍ മന്ത്രിമാരായ എം. കന്തസാമി, എം.ഒ.എച്ച്.എഫ് ഷാജഹാന്‍, ആര്‍. കമല കണ്ണന്‍, മല്ലാടി കൃഷ്ണ റാവു എന്നിവര്‍ മന്ത്രിസഭയിലുണ്ടാകും. മുന്‍ മുഖ്യമന്ത്രി വി. വൈദ്യലിംഗത്തെ സ്പീക്കറാക്കും. 30 അംഗ നിയമസഭയില്‍ രണ്ട് ഡി.എം.കെ അംഗങ്ങളുടേതടക്കം 17 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപവത്കരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.