നെഹ്റു ഇന്ത്യയുടെ മൂല്യങ്ങളും പാരമ്പര്യവും ഉപേക്ഷിച്ച വ്യക്തി –അമിത് ഷാ
text_fieldsപുണെ: ഇന്ത്യയുടെ തനതായ പാരമ്പര്യവും മൂല്യങ്ങളും ഉപേക്ഷിച്ച് വിദേശ ആയങ്ങളെ ഉൾക്കൊണ്ട വ്യക്തിയാണ് ജവഹർലാൽ നെഹ്റുവെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. ഇറക്കുമതി ചെയ്ത ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് നെഹ്റു രാഷ്ട്രനിർമാണം നടത്തിയത്.എന്നാൽ ജനസംഘം നേതാവായ . പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ഇന്ത്യൻ പാരമ്പര്യത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും അമിത് ഷാ പറഞ്ഞു. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യയുടെ ജീവചരിത്രമായ രാഷ്ട്രദ്രഷ്ടയുടെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പറഞ്ഞു.
പാരമ്പര്യവും മൂല്യങ്ങളും സംരക്ഷിക്കണമെന്ന് വിശ്വസിച്ച വ്യക്തിയാണ് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ. അതിൽ ഉറച്ചു നിന്നുെകാണ്ടാണ് അദ്ദേഹം ഭാരതീയ ജനസംഘം രൂപവത്കരിച്ചത്. അതാണ് പിന്നീട് ബിെജപിയായി മാറിയത്. ഉപാധ്യായ കാണിച്ചുതന്ന പാതയിലൂടെയാണ് പാർട്ടി ഇപ്പോഴുമ മുന്നോട്ടുപോകുന്നതെന്നും അമിത് ഷാ പറഞ്ഞു.
വിവിധ ആശയങ്ങള്‍ വച്ചുപുലര്‍ത്തിയ നിരവധി പേര്‍ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി പ്രയത്നിച്ചു. എന്നാല്‍ സ്വാതന്ത്യത്തിന്ശേഷം അതിെൻറ മുഴുവന്‍ അംഗീകാരവും കോണ്‍ഗ്രസിെൻറ അക്കൗണ്ടിലേക്കാണ് പോയത്. ഇന്ത്യ ഇന്നു സുരക്ഷിതമായ കരങ്ങളിലാണ്. പാരമ്പര്യങ്ങളോ മൂല്യങ്ങളോ കൈവിടാതെത്തന്നെ ആഗോളനേതൃത്വത്തിലേക്ക് ഇന്ത്യ വളർന്നു. ഉപാധ്യായയുടെ തത്വശാസ്ത്രങ്ങളാണ് ഇതിന് അടിത്തറയായതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.