തിരിച്ചെടുക്കൽ കാലയളവ് ഫ്ലിപ്കാർട് വെട്ടിച്ചുരുക്കി
text_fieldsന്യൂഡൽഹി: ഒാൺലൈൻ വഴി കൂടുതൽ വ്യാപാരം നടക്കുന്ന മൊബൈൽ ഫോൺ അടക്കമുള്ള ഏതാനും ഉൽപന്നങ്ങൾ തിരിച്ചെടുക്കുന്ന കാലയളവ് ഫ്ലിപ്കാർട് വെട്ടിച്ചുരുക്കി. പുതിയ നയമനുസരിച്ച് ഉപഭോക്താവ് വാങ്ങിയ ഉൽപന്നം മടക്കി അയക്കണമെന്നുണ്ടെങ്കിൽ 10 ദിവസത്തിനുള്ളിൽ തിരിച്ച് നൽകണം. നേരത്തെ ഇക്കാലയളവ് 30 ദിവസമായിരുന്നു. ഇതിലൂടെ ഫ്ലിപ്കാർട്ട് പ്ലാറ്റ്ഫോമിലേക്ക് കൂടുതൽ കമ്പനികളെ ആകർഷിക്കാൻ കഴിയുമെന്നാണ് അധികൃതർ കരുതുന്നത്. ജൂൺ 20 മുതൽ ഫ്ലിപ്കാർട്ട് മുഖേന വിൽക്കുന്നവർ കൂടുതൽ കമീഷൻ നൽകേണ്ടി വരുമെന്നും കമ്പനി അധികൃതർ അറിയിച്ചു.
അടുത്തിടെ ആഗോള ഇ കൊമേഴ്സ് ഭീമൻ ആമസോണും കമീഷൻ വർദ്ധിപ്പിച്ചിരുന്നു. അതേസമയം കമീഷൻ വർധിപ്പിച്ചാൽ ഫ്ലിപ്കാർട്ടിലൂടെയുള്ള ഉത്പനങ്ങളുടെ വില ഒമ്പത് ശതമാനം വർദ്ധിപ്പിക്കുമെന്ന് കമ്പനികളും അറിയിച്ചിട്ടുണ്ട്. ഇലക്രോണിക് സാധനങ്ങൾ, മൊബൈൽ ഫോണുകൾ, ബുക്കുകൾ തുടങ്ങിയവക്കാണ് പുതിയരീതി ബാധകമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.