കശ്മീരി യുവാക്കൾ ഐ.എസിൽ ചേർന്നിരുന്നെന്ന് കേന്ദ്രമന്ത്രി
text_fieldsനോയിഡ: കശ്മീരി യുവാക്കൾ മുമ്പ് െഎ.എസ് ഭീകര സംഘടനയിൽ ചേർന്നിരുന്നെന്നും എൻ.ഡി.എ സർക്കാരിെൻറ ശ്രമഫലമായി ഇപ്പോൾ അവർ െഎ.എ.എസിന്(ഇൻഡ്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്) ചേരുകയാണെന്നും കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. എൻ.ഡി.എ സർക്കാരിെൻറ രണ്ടാം വാർഷിക ദിനത്തോടനുബന്ധിച്ച് വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇൗ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ കശ്മീരി വിദ്യാർഥിയായ അതർ ആമിറുൽ ശാഫീ ഖാൻ രണ്ടാം റാങ്ക് നേടിയത് സൂചിപ്പിച്ചാണ് അദ്ദേഹം ഇങ്ങനെ പരാമർശിച്ചത്. കഴിഞ്ഞ രണ്ട് വർഷം രാജ്യത്തെ പാവപ്പെട്ടവർക്കുവേണ്ടിയും അവരുടെ ക്ഷേമത്തിനായുമാണ് കേന്ദ്രസർക്കാർ നിലകൊണ്ടതെന്നും ഇക്കാലയളവിൽ സർക്കാർ ജോലികളിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം 6.2 ശതമാനം 8.4ലേക്ക് വർദ്ധിക്കുകയാണെന്നും നഖ്വി അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.