ദാദ്രിയെ രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി വീണ്ടും ഉപയോഗിക്കുന്നു
text_fieldsഅലഹബാദ്: ഉത്തര്‍പ്രദേശിലെ ദാദ്രിയെ രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി വീണ്ടും ഉപയോഗിക്കുന്നു. കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാകിൻെറ വീട്ടില്‍ നിന്ന് പിടിച്ചടെുത്തത് ബീഫ് തന്നെയാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിനു പിറകേ കുടുംബാംഗങ്ങള്‍ക്കെതിരെ ഗോവധത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.പി യോഗി ആദിത്യനാഥ് രംഗത്ത് വരികയായിരുന്നു. തൊട്ടുപിന്നാലെ ഇതേആവശ്യം ഉന്നയിച്ച് മഹാപഞ്ചായത്ത് ഇവരുടെ വീട് ഉപരോധിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ദാദ്രിയില്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.
കൊല്ലപ്പെട്ട അഖ്ലാകിൻെറ കുടുംബത്തിന് യു.പി സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങളും സൗകര്യങ്ങളും പിന്‍വലിക്കണമെന്നും ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു. പുറത്തു വന്നിരിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് യു.പി സര്‍ക്കാരും കേന്ദ്രത്തിലെ പ്രതിപക്ഷ കക്ഷികളും ഒരു വിഭാഗം മാധ്യമങ്ങളും പൂഴ്ത്തി വെച്ചിരിക്കുകയാണെന്നും കൊലക്കേസില്‍ അറസ്റ്റ് ചെയ്യപ്പട്ടവര്‍ നിരപരാധികളായ ഹിന്ദുക്കളാണെന്നും എം.പി വ്യക്തമാക്കി.പുതിയ ഫോറന്‍സിക് റിപ്പോര്‍ട്ടിൻെറ ആധികാരികത ചോദ്യം ചെയ്ത് മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ട് ദുരൂഹത ഉണ്ടാക്കുന്നതാണെന്നും എവിടെ നിന്നാണ് ഈ സാമ്പിളുകള്‍ കിട്ടിയതെന്ന് അന്വേഷിക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.