പ്രവേശം നേടി പഠനം തുടങ്ങിയ 25 ഇന്ത്യന്‍ വിദ്യാര്‍ഥികളെ യു.എസ് സര്‍വകലാശാല മടക്കി
text_fieldsന്യൂയോര്‍ക്: റിക്രൂട്ട് കാമ്പയിന്‍ വഴി അമേരിക്കയിലെ കെന്‍റക്കി സര്‍വകലാശാലയില്‍ പ്രവേശം നേടിയ 25 ഇന്ത്യന്‍ വിദ്യാര്‍ഥികളെ പുറത്താക്കിയതായി റിപ്പോര്‍ട്ട്. സര്‍വകലാശാല അനുശാസിക്കുന്ന പ്രവേശയോഗ്യതയില്ളെന്ന് കാണിച്ചാണ് ഇവരോട് മടങ്ങാന്‍ ആവശ്യപ്പെട്ടതെന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കോഴ്സ് തുടങ്ങി ആറു മാസം കഴിഞ്ഞാണ് സര്‍വകലാശാലയുടെ നടപടി. അന്താരാഷ്ട്ര ഏജന്‍സി കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യയില്‍ നടത്തിയ റിക്രൂട്ട്മെന്‍റിലൂടെയാണ് ഈ വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇവരടക്കം 60 പേരാണ് കെന്‍റക്കിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഇതില്‍ 40ഓളം പേര്‍ക്ക് ‘നിലവാര’മില്ളെന്ന് സര്‍വകലാശാലാ അധികൃതര്‍ പറയുന്നു. 40ല്‍ 25 പേരെ പുറത്താക്കുകയാണെന്നും ബാക്കിയുള്ളവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
സര്‍വകലാശാലയുടെ നടപടിയില്‍ വെസ്റ്റേണ്‍ കെന്‍റക്കി സര്‍വകലാശാലയിലെ വിദ്യാര്‍ഥി അസോസിയേഷന്‍ പ്രസിഡന്‍റ് ആദിത്യ ശര്‍മ ആശങ്കയറിയിച്ചു.
പുറത്താക്കപ്പെട്ട ചില വിദ്യാര്‍ഥികള്‍ മിസൂറിയിലും ടെന്നസിയിലും പ്രവേശം തേടാന്‍ ശ്രമിക്കുന്നതായും വിവരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.