Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2016 11:55 PM GMT Updated On
date_range 7 April 2017 12:11 AM GMTഇന്ത്യ-പാക് അതിര്‍ത്തിയില്‍ യു.എന്‍ ദൗത്യത്തിന് സ്വീഡിഷ് മേജര്‍ ജനറല്‍
text_fieldsbookmark_border
യുനൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്രസഭയുടെ (യു.എന്‍) സൈനിക നിരീക്ഷണ ഗ്രൂപ്പിന്‍െറ ഇന്ത്യ-പാകിസ്താന്‍ മേധാവിയായി സ്വീഡിഷ് മേജര്‍ ജനറല്‍ പെര്‍ ഗുസ്താവ് ലോദിനെ (59) നിയമിച്ചു. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആണ് നിയമനം നടത്തിയത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുള്ള ജമ്മു-കശ്മീരിലെ ഇന്ത്യ-പാക് നിയന്ത്രണരേഖയില്‍ നിരീക്ഷണദൗത്യമായിരിക്കും ലോദിന്‍െറ ചുമതല. ഇതേ പദവി വഹിച്ചിരുന്ന ഘാനയിലെ മേജര്‍ ജനറല്‍ ദേലാലി ജോണ്‍സണ്‍ സാക്യ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ നിയമനം. സ്വീഡന്‍ സൈന്യത്തിന്‍െറ ആയുധസംഭരണ വിഭാഗം ഡയറക്ടറായിരുന്ന ലോദിന്‍ സൈനിക-ആയുധ വിന്യാസത്തില്‍ മികവ് തെളിയിച്ച വ്യക്തിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story