രാജ്നാഥ്സിങ്ങിനെ മുൻനിർത്തി യു.പി പിടിക്കാൻ ബി.ജെ.പി ഒരുങ്ങുന്നു
text_fieldsന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് യു.പി തെരഞ്ഞെടുപ്പിൽ പ്രചരണംനയിച്ചേക്കുമെന്ന് സൂചന. മുൻ മുഖ്യമന്ത്രി രാജ്നാഥ്സിങ് നയിക്കണമെന്നാണ് പാർട്ടിയിൽ ഉരുത്തിരിഞ്ഞിട്ടുള്ള ഭൂരിപക്ഷ അഭിപ്രായം.രജപുത്ത് നേതാവായ രാജ്നാഥ്സിങ്ങിനെ ഉയർത്തിക്കാട്ടിയാൽ ബ്രാഹ്മണ വോട്ടുകൾ പാർട്ടിക്ക് നഷ്ടമാകുമോ എന്ന ആശങ്കയും ബി.ജെ.പിക്കുണ്ട്. പ്രചരണം നയിക്കുമെങ്കിലും ഇദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാൻ സാധ്യതയില്ല. യു.പി തെരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ അടുത്തയാഴ്ച്ച അലഹബാദിൽ ചേരുന്ന ദേശീയ പാർട്ടി എക്സിക്യുട്ടീവ് ഇൗ കാര്യം ചർച്ച ചെയ്തേക്കും. 2014 ലോകസഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി അധികാരത്തിലെത്തിയ ബി.ജെ.പി ഉത്തർപ്രദേശിൽ നിന്ന്80 സീറ്റിൽ 71 സീറ്റുകൾ നേടിയിരുന്നു. ലോകസഭയിൽ നേടിയ വിജയം വരുന്ന നിയമസഭയിലും ആവർത്തിക്കുമെന്നാണ് ബി.ജെ.പിയുടെ ഉറച്ച വിശ്വാസം. പ്രചരണം നയിക്കുമെങ്കിലും സംസ്ഥാനരാഷ്ട്രീയത്തിലേക്ക് മടങ്ങി വരാൻ രാജ്നാഥ്സിങ്ങിന് താൽപര്യമില്ലെന്നാണ് അദ്ദേഹത്തോട്അടുത്തുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 2017ലാണ് യു.പിയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.