ഐ.എന്‍.എസ് വിക്രമാദിത്യയില്‍ വാതക ചോര്‍ച്ച: രണ്ടു മരണം
text_fieldsകാര്‍വാര്‍ (കര്‍ണാടക): നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയില്‍ ഉണ്ടായ വിഷവാതക ചോര്‍ച്ചയില്‍ രണ്ടു മരണം. നാവികോദ്യോഗസ്ഥനായ രാകേഷ് കുമാര്‍, കരാര്‍ തൊഴിലാളി മോഹന്‍ദാസ് കോലാംമ്പകര്‍ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ കര്‍ണാടകയിലെ കാര്‍വാറില്‍ നാവികാസേനാ കേന്ദ്രത്തിലാണ് അപകടം.കപ്പലിന്‍െറ കീഴ്തട്ടിലുള്ള മാലിന്യ പ്ളാന്‍റിലെ അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായത്. മലിനജലം വഹിക്കുന്ന പൈപ്പിലെ ചോര്‍ച്ച പരിഹരിക്കുന്നതിനിടെ ഹൈഡ്രജന്‍ സള്‍ഫേറ്റ് വാതകം അമിതമായി ചോര്‍ന്നതാണ് മരണകാരണം. വിഷവാതകം ശ്വസിച്ച രണ്ടുപേരെ കാര്‍വാറിലെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവര്‍ അപകടനില തരണം ചെയ്തതായി ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യക്ക് 284 മീറ്റര്‍ നീളമുണ്ട്. 22 ഡെക്കുകളുള്ള ഈ യുദ്ധക്കപ്പലിന് 1600ഓളം നാവികരെ ഒരേസമയം വഹിക്കാനുള്ള ശേഷിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.