മുസ്ലിം വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധന
text_fieldsന്യൂഡല്‍ഹി: 2001നും 2011നുമിടയില്‍ രാജ്യത്ത് മുസ്ലിം വിദ്യാര്‍ഥികളുടെ എണ്ണം 44 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഏറ്റവും വര്‍ധനയും മുസ്ലിംകള്ക്കിടയിലാണ്. ദേശീയതലത്തില്‍ വിദ്യാര്‍ഥികളുടെ എണ്ണം 30 ശതമാനം വര്‍ധിച്ച് 72 ശതമാനത്തിലത്തെി. 5-19 പ്രായമുള്ളവര്‍ക്കിടയിലെ വിദ്യാര്‍ഥികളുടെ കണക്കാണിത്. മുസ്ലിം പെണ്‍കുട്ടികള്‍ക്കിടയിലെ വിദ്യാര്‍ഥിനികളുടെ എണ്ണം 53 ശതമാനം വര്‍ധിച്ചു. 37 ശതമാനമാണ് ആണ്‍കുട്ടികള്‍ക്കിടയിലെ വിദ്യാര്‍ഥികളുടെ വര്‍ധന.
ഹിന്ദു വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ യഥാക്രമം 22,36 ശതമാനവും.എന്നാല്‍, മുസ്ലിംകള്ക്കിടയില് വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികള്‍ ഇപ്പോഴും 37 ശതമാനമുണ്ട്. ഹിന്ദു- 27%, ക്രിസ്ത്യന്‍-20%, സിഖ്-23% എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളുടെ കണക്ക്.
പൊതുവെ, എല്ലാ മതവിഭാഗങ്ങളിലും വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ജൈന, ബുദ്ധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്യാര്‍ഥികള്‍ 10, ഒരു ശതമാനം വീതം കുറഞ്ഞു. ഈ വിഭാഗങ്ങള്‍ക്കിടയിലെ ജനസംഖ്യ കുറഞ്ഞതാണ് ഇതിന് കാരണം.
ക്രിസ്ത്യന്‍ വിഭാഗത്തില്‍ തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ധിച്ചു. 20നും 29നുമിടയില്‍ പ്രായമുള്ള തൊഴിലില്ലാത്ത ക്രിസ്ത്യന്‍ യുവാക്കള്‍ 26 ശതമാനമാണ്. ഗോത്രസമൂഹങ്ങള്ക്കിടയിലും വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.