പൊതുവഴി കൈയേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ നീക്കണം –കോടതി
text_fields
ലഖ്നോ: പൊതുവഴി കൈയേറി നിര്‍മിച്ച എല്ലാ ആരാധനാലയങ്ങളും പൊളിച്ചുനീക്കുകയോ മാറ്റിസ്ഥാപിക്കുകയോ വേണമെന്ന് അലഹബാദ് ഹൈകോടതി ഉത്തരവിട്ടു. ഹൈവേ, തെരുവുകള്‍, നടപ്പാതകള്‍, ഇടവഴികള്‍ എന്നിവിടങ്ങളില്‍ ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ അനുവാദം നല്‍കരുത്. ഉത്തരവിന് വിരുദ്ധമായ നടപടികള്‍ ക്രിമിനല്‍ കോടതിയലക്ഷ്യമായി പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
സര്‍ക്കാറുകളുടെ ഒൗദാര്യത്തോടെ ആണെങ്കിലും പൗരന്‍െറ മൗലികാവകാശമായ സഞ്ചാരസ്വാതന്ത്ര്യം തടയാന്‍ ഒരാള്‍ക്കും അവകാശമില്ല. 2011നുശേഷം പൊതുസ്ഥലങ്ങള്‍ കൈയേറി നിര്‍മിച്ച എല്ലാ നിര്‍മാണങ്ങളും ഉടന്‍ പൊളിക്കണം. നടപടി സ്വീകരിച്ചതിന്‍െറ റിപ്പോര്‍ട്ട് കലക്ടര്‍മാര്‍ സംസ്ഥാന സര്‍ക്കാറിന് രണ്ടു മാസത്തിനകം നല്‍കണം. 2011നുമുമ്പ് നിര്‍മിച്ചവ സ്വകാര്യ സ്ഥലത്തേക്ക് നീക്കുകയോ ആറുമാസത്തിനകം പൊളിച്ചുനീക്കുകയോ വേണം. ഇത്തരം നിര്‍മാണം തടയുന്നതിന് സര്‍ക്കാര്‍ പദ്ധതി രൂപവത്കരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ലഖ്നോവില്‍ പൊതുവഴി കൈയേറി ക്ഷേത്രം നിര്‍മിച്ചതിനെതിരെ പ്രദേശവാസികളായ 19 പേര്‍ നല്‍കിയ ഹരജിയില്‍ തീര്‍പ്പുകല്‍പിച്ചാണ് ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, ജസ്റ്റിസ് രാകേഷ് ശ്രീവാസ്തവ എന്നിവര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.