Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചില്ലറ പണപ്പെരുപ്പം...

ചില്ലറ പണപ്പെരുപ്പം ഉയര്‍ന്നു

text_fields
bookmark_border
ചില്ലറ പണപ്പെരുപ്പം ഉയര്‍ന്നു
cancel

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം മാസവും ചില്ലറ പണപ്പെരുപ്പത്തില്‍ വര്‍ധന. മേയില്‍ 5.76 ശതമാനമായാണ് ചില്ലറ പണപ്പെരുപ്പമുയര്‍ന്നത്. പച്ചക്കറി ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിന് കാരണം. റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറക്കുന്നത് പണപ്പെരുപ്പം ഉയരുന്നതിന് കാരണമാകും. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം ഏപ്രിലില്‍ 5.47 ശതമാനമായിരുന്നു. കഴിഞ്ഞവര്‍ഷം മേയില്‍ ഇത് 5.01 ശതമാനമായിരുന്നു. പച്ചക്കറി വിലപ്പെരുപ്പം ഒരുമാസത്തിനിടെ ഇരട്ടിയായി. ഏപ്രിലില്‍ 4.82 ശതമാനമായിരുന്ന വിലപ്പെരുപ്പം മേയില്‍ 10.77 ശതമാനമായാണ് ഉയര്‍ന്നത്.
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:money
Next Story