ചൈനീസ് പട്ടാളം അരുണാചൽ പ്രദേശിൽ കടന്നു
text_fieldsന്യൂഡൽഹി: ഇന്ത്യ–ചൈന അതിർത്തിയിൽ വീണ്ടും ചൈനീസ് പട്ടാളത്തിെൻറ പ്രകോപനം. ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമി അരുണാചൽ പ്രദേശിലെ നിയന്ത്രണരേഖ മറികടന്ന് അതിർത്തി കടന്നതായാണ് റിപ്പോർട്ടുകൾ. കിഴക്കൻ കാമെങ് ജില്ലയിലെ യാങ്ട്സെ മേഖലയിൽ ജൂൺ ഒമ്പതിനാണ് സംഭവം. ചൈനീസ് ആർമിയുടെ 250 പട്ടാളക്കാരാണ് അതിർത്തി ലംഘിച്ചത്.
ഇൗ വർഷം ചൈനയുടെ ഭാഗത്ത് നിന്നുള്ള ആദ്യത്തെ അതിർത്തി ലംഘനമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാല് ഗ്രൂപ്പുകളായി എത്തിയ ചൈനീസ് പട്ടാളക്കാർ മൂന്ന് മണിക്കൂറോളം അതിർത്തിയിൽ ഉണ്ടായിരുന്നു. അതിർത്തി ലംഘനത്തിനെതിരെ ചൈനീസ് സർക്കാറിന് പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ. ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനമായ അരുണാചൽപ്രദേശ് തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.