ഡൽഹി ഗതാഗത മന്ത്രി ഗോപാൽ റായ് രാജിവെച്ചു
text_fieldsന്യൂഡൽഹി: ഡൽഹി സർക്കാറിലെ ഗതാഗത മന്ത്രി ഗോപാൽ റായ് രാജിവെച്ചു. ആരോഗ്യ കാരണങ്ങളാൽ രാജിവെച്ചതെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. പൊതുമരാമത്ത്, ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ ഗതാഗത വകുപ്പിന്‍റെ അധിക ചുമതല വഹിക്കും.
അതേസമയം, അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഗോപാൽ റായ് രാജിവെച്ചതെന്നും റിപ്പോർട്ടുണ്ട്. ഒറ്റ-ഇരട്ട ഗതാഗത നിയന്ത്രണത്തിന്‍റെ ഭാഗമായുള്ള ബസ് സർവീസ് പദ്ധതിയുമായി ബന്ധപ്പെട്ട് റായിക്കെതിരെ അഴിമതി ആരോപണം ഉയർന്നിരുന്നു. ഇതാകാം രാജിയിൽ കലാശിച്ചതെന്നാണ് സൂചന.
ഗതാഗതം കൂടാതെ ഗ്രാമ വികസന വകുപ്പിന്‍റെ ചുമതലയും കെജ് രിവാൾ മന്ത്രിസഭയിൽ ഗോപാൽ റായ് വഹിച്ചിരുന്നു. ബാബർപുർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ റായ് 2015 ഫെബ്രുവരി 14നാണ് ഗതാഗത, ഗ്രാമവികസന വകുപ്പുകളുടെ മന്ത്രിയാകുന്നത്. ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.