വിലകയറ്റം: അരുണ്‍ ജയ്റ്റ്ലി ഉന്നതതല യോഗം വിളിച്ചു
text_fieldsന്യൂഡല്‍ഹി: രാജ്യത്ത് വിലകയറ്റം 0.79 ശതമാനമായി ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഉന്നതതല യോഗം വിളിച്ചു. ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, ഭക്ഷ്യസുരക്ഷാ മന്ത്രി രാം വിലാസ് പസ്വാന്‍, കാര്‍ഷിക മന്ത്രി രാധാ മോഹന്‍ സിങ്, വാണിജ്യ മന്ത്രി നിര്‍മല സീതാറാം, സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഭക്ഷ്യ ഉല്‍പന്നങ്ങളുടെ അനിയന്ത്രിത വിലകയറ്റം, പുഴ്ത്തിവെച്ച ധാന്യങ്ങളുടെ വിതരണം , ഭക്ഷ്യോല്‍പന്നങ്ങളുടെ ഇറക്കുമതി എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. മഴ കൃത്യമായി ലഭിക്കാതിരുന്നത് മൂലമുള്ള വിളനാശമാണ് അവശ്യ വസ്തുക്കളുടെ ഉല്‍പാദനത്തില്‍ കുറവു വരുത്തുകയും വിലകയറ്റത്തിന് കാരണമാവുകയും ചെയ്തതെന്ന് യോഗം വിലയിരുത്തി.
15 ദിവസത്തിനുള്ളില്‍ തക്കാളിയുടെ വില 100 രൂപ വരെ എത്തിയിരുന്നു. പഴവര്‍ഗങ്ങള്‍ ഇറച്ചി, മീന്‍, മുട്ട, എണ്ണ, പരിപ്പ് വര്‍ഗങ്ങള്‍ എന്നിവയുടെ വിലയും ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.