പുതിയ സിവില്‍ വ്യോമയാന നയത്തിന് അംഗീകാരം
text_fieldsന്യൂഡല്‍ഹി: പുതിയ സിവില്‍ വ്യോമയാന നയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇന്നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് വ്യേമയാന നയത്തിന് അംഗീകാരം നല്‍കിയത്.
സാധാരണക്കാര്‍ക്കു പോലും ചുരുങ്ങിയ ചെലവില്‍ വിമാനയാത്ര നടത്താന്‍ അവസരം നല്‍കുന്നതരത്തിലുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ നയം പ്രഖ്യാപിച്ചിരിക്കുന്നത്. 30 മിനിട്ട് യാത്രക്ക് 1200 രൂപയും, ഒരു മണിക്കൂര്‍ യാത്രക്ക് 2,500 രൂപയില്‍ കൂടാത്ത നിരക്കമായി നിജപ്പെടുത്തണമെന്ന് പുതിയ നയത്തില്‍ പറയുന്നു. ചെറിയ പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കു മൂലം നഷ്ടം സംഭവിക്കുകയാണെങ്കില്‍ 80 ശതമാനം സര്‍ക്കാര്‍ റീഫണ്ടുചെയ്യുമെന്നും പുതുക്കിയ വ്യേമയാന നയത്തില്‍ നിഷ്കര്‍ഷിക്കുന്നു.
നിരക്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതു വഴി 2020 ഓടെ ആഭ്യന്തര മേഖലയില്‍ വര്‍ഷത്തില്‍ 30 കോടി ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെടുമെന്നും വിദേശ സര്‍വീസില്‍ അത് 20 കോടി വരെ എത്തുമെന്നും സര്‍ക്കാര്‍ നിരീക്ഷിക്കുന്നു. ആഭ്യന്തര , രാജ്യാന്തര ടിക്കറ്റുകള്‍ക്ക് രണ്ടു ശതമാനം സെസ് ഏര്‍പ്പെടുത്തും.
20 വിമാനങ്ങള്‍ ഉള്ള കമ്പനിക്ക് രാജ്യാന്തര സര്‍വീസുകള്‍ നടത്താനും പുതിയ നയം അനുമതി നല്‍കുന്നു. നിലവില്‍ രാജ്യാന്തര സര്‍വീസ് നടത്തണമെങ്കില്‍ 20 വിമാനങ്ങള്‍ സര്‍വീസില്‍ വേണം. കൂടാതെ അവ അഞ്ച് വര്‍ഷം ആഭ്യന്തര സര്‍വീസ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ വിദേശ സര്‍വീസിന് അനുമതി നല്‍കൂ.
അന്താരാഷ്ട്ര സര്‍വ്വീസിന് അഞ്ച് വര്‍ഷത്തെ ആഭ്യന്തര പ്രവര്‍ത്തന പരിചയം വേണമെന്ന നിബന്ധനയില്‍ ഇളവ് വരുത്തിയത് കേരളത്തിന്‍്റെ സ്വപ്ന പദ്ധതിയായ എയര്‍ കേരളക്ക് സഹായകമാകും. വിദേശ സര്‍വീസ് നടത്താന്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തില്‍ ഇളവ് വേണമെന്ന് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം അംഗീകരിച്ചിരുന്നില്ല. എയര്‍ ഏഷ്യ, എയര്‍ വിസ്താര തുടങ്ങിയ വിമാന കമ്പനികള്‍ക്കും ഈ നിയമം സഹായകമാകും.
18 മാസങ്ങളായി തുടരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് വ്യേമയാന നയം പുതുക്കി പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.