ഇശ്രത് ജഹാന്‍ കേസ്: മനപൂര്‍വ്വം വിവാദമുണ്ടാക്കാന്‍ ശ്രമമെന്ന് പി.ചിദംബരം
text_fields
ന്യൂഡല്‍ഹി: ഇശ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ മനപൂര്‍വ്വം വിവാദങ്ങളുണ്ടാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. കേസുമായി ബന്ധപ്പെട്ട് കാണാതായ ഫയലുകളെക്കുറിച്ച് അന്വേഷണം നടത്തുന്ന പാനല്‍ സാക്ഷിയോട് ഫയലുകള്‍ കണ്ടിട്ടില്ളെന്ന് മൊഴി നല്‍കാന്‍ നിര്‍ദേശിച്ചുവെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് ചിദംബരത്തിന്‍റെ പ്രസ്താവന.
അഡീഷണല്‍ സെക്രട്ടറി ബി.കെ പ്രസാദ് സാക്ഷിയായ ഉദ്യോഗസ്ഥന്‍ അശോക് കുമാറിനോട് ഫയല്‍ കാണാത്തതിനെ കുറിച്ച് ചോദിച്ചാല്‍ കണ്ടില്ളെന്ന് മറുപടി പറയണമെന്ന് പഠിപ്പിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതായി ’ദ ഇന്ത്യന്‍ എക്സ്പ്രസ്’ വാര്‍ത്ത നല്‍കിയിരുന്നു.
വാര്‍ത്ത വിരല്‍ ചൂണ്ടുന്നത് രണ്ട് സത്യവാങ്മൂലങ്ങള്‍ നല്‍കിയെന്നതില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കാന്‍ സര്‍ക്കാര്‍ മനപ്പൂര്‍വ്വം ശ്രമിക്കുന്നുവെന്നതാണ്. രണ്ടാമത്തെ സത്യവാങ്മൂലത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ളെന്നും ചിദംബരം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് കാണാതായ അഞ്ച് രേഖകളില്‍ ഒരു രേഖ മാത്രമാണ് തിരികെ കിട്ടിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് അഡീഷണല്‍ സെക്രട്ടറി ബി.കെ പ്രസാദ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ബി.കെ പ്രസാദ് കോടതി കേസ് മോണിറ്റര്‍ ഓഫിസറായിരുന്ന ജോയിന്‍റ് സെക്രട്ടറി അശോക് കുമാറിനോട് ഫയലുകള്‍ കണ്ടില്ളെന്ന് മൊഴി നിര്‍ദേശിച്ചുവെന്നതായിരുന്നു ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. അശോക് കുമാറുമായി നടത്തിയ സംഭാഷണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ഇത്തരം വിവാദങ്ങള്‍കൊണ്ട് കേസിന്‍റെ സത്യാവസ്ഥ പുറത്തു വരില്ളെന്നും ഇവിടെ അറിയാനുള്ളത് ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ വ്യാജമാണോ അല്ലയോ എന്നതാണെന്നും ചിദംബരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.