കമല്‍നാഥിന്‍െറ രാജി സ്വന്തം ഇഷ്ടപ്രകാരം –കോണ്‍ഗ്രസ്
text_fieldsന്യൂഡല്‍ഹി: പഞ്ചാബിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മുതിര്‍ന്ന നേതാവ് കമല്‍നാഥ് പിന്മാറിയത് സ്വന്തം തീരുമാനപ്രകാരമാണെന്ന് കോണ്‍ഗ്രസ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജമാക്കുന്നതിനാണ് കമല്‍നാഥിനെ സംസ്ഥാനത്തിന്‍െറ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കിയത്.
എന്നാല്‍, ’84ലെ സിഖ്വിരുദ്ധ കലാപത്തില്‍ പങ്ക് ആരോപിക്കപ്പെടുന്ന വിഷയം ബി.ജെ.പി, ആം ആദ്മി പാര്‍ട്ടി, ശിരോമണി അകാലിദള്‍ എന്നിവര്‍ വിവാദമാക്കിയതിനെ തുടര്‍ന്നാണ് കമല്‍നാഥ് പദവി വേണ്ടെന്നുവെച്ചത്. സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി കോണ്‍ഗ്രസ് കമല്‍നാഥിനെ മാറ്റുകയായിരുന്നുവെന്ന റിപ്പോര്‍ട്ട് മുതിര്‍ന്ന വക്താവ് ആനന്ദ് ശര്‍മ തള്ളി. ഹരിയാനയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി കമല്‍നാഥ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.