ഗുല്‍ബര്‍ഗ് : നീതി ലഭിച്ചില്ല; പോരാട്ടം തുടരും –സകിയ ജാഫരി
text_fieldsഅഹമ്മദാബാദ്: ‘കോടതി എന്നോട് നീതി കാട്ടിയില്ല; പോരാട്ടം തുടരുകതന്നെ ചെയ്യും’ -വെന്തുരുകുന്ന നിമിഷങ്ങള്‍ തള്ളിനീക്കുന്ന സകിയ ജാഫരി പറഞ്ഞു.
വിധിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.പി ഇസ്ഹാന്‍ ജാഫരിയുടെ ഭാര്യയായ സകിയ പറഞ്ഞു. മരണശിക്ഷ തന്നെയായിരുന്നു പ്രതികള്‍ക്ക് നല്‍കേണ്ടിയിരുന്നത്. ‘11 പേര്‍ക്ക് ജീവപര്യന്തവും 12 പേര്‍ക്ക് ഏഴുവര്‍ഷവും തടവുശിക്ഷ നല്‍കിയതിന്‍െറ മാനദണ്ഡം മനസ്സിലാകുന്നില്ല.
സൊസൈറ്റിയില്‍ നടന്ന കൂട്ടക്കൊലയില്‍ എല്ലാവരും തുല്യ പങ്കാളികളാണ്, അക്രമിസംഘത്തില്‍പെട്ടവരാണിവരെല്ലാം’ -70കാരിയായ സകിയ പറഞ്ഞു.
അക്രമികള്‍ തന്‍െറ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തുമ്പോള്‍ താന്‍ സൊസൈറ്റിയിലുണ്ടായിരുന്നു. മുന്‍ എം.പിയായിരുന്നിട്ടും അദ്ദേഹം തെരുവില്‍ ജീവനോടെ ചുട്ടെരിക്കപ്പെട്ടു. ഇത്തരമൊരു കുറ്റകൃത്യം ചെയ്തവര്‍ക്ക് ലഭിക്കേണ്ട ശിക്ഷ ഇതല്ല. 36 പേരെ എന്തുകൊണ്ട് വെറുതെവിട്ടു? സൊസൈറ്റിയിലെ ആരുടെയെങ്കിലും ജീവന്‍ അവര്‍ രക്ഷിച്ചുവോ? അവരും അക്രമിസംഘത്തില്‍പെട്ടവരായിരുന്നില്ളേ? വധശിക്ഷയാണ് പ്രതികള്‍ അര്‍ഹിക്കുന്നത്. ഞങ്ങള്‍ മനുഷ്യത്വമില്ലാത്തവരല്ല, അതുകൊണ്ട് ചുരുങ്ങിയത് എല്ലാവര്‍ക്കും ജീവപര്യന്തമെങ്കിലും നല്‍കേണ്ടതായിരുന്നു എന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.