കയ്രാന വിവാദം: ഷംലിയില്‍ നിരോധാജ്ഞ
text_fieldsമുസഫര്‍നഗര്‍: ഹിന്ദുക്കള്‍ കൂട്ടത്തോടെ പലായനം ചെയ്തുവെന്ന ആരോപണത്തത്തെുടര്‍ന്ന് വിവാദത്തിലായ കയ്രാന ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയില്‍ നിരോധാജ്ഞ പ്രഖ്യാപിച്ചു. കയ്രാനയുടെ അതിര്‍ത്തികള്‍ അടക്കുകയും ചെയ്തു. അതേസമയം, ബി.ജെ.പി എം.എല്‍.എ സംഗീത് സോം കയ്രാനയിലേക്ക് നടത്താനൊരുങ്ങിയ മാര്‍ച്ച് പൊലീസ് തടഞ്ഞതിനത്തെുടര്‍ന്ന് ഉപേക്ഷിച്ചു. നാടുവിട്ടവരെ 15 ദിവസത്തിനകം തിരിച്ചത്തെിക്കണമെന്ന് അദ്ദേഹം യു.പി സര്‍ക്കാറിന് അന്ത്യശാസനം നല്‍കി. മുന്‍കരുതലെന്ന നിലയില്‍ പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. നൂറുകണക്കിന് അനുയായികള്‍ക്കൊപ്പം തൊട്ടടുത്ത മീറത്ത് ജില്ലയിലെ സര്‍ദാനയിലെ വീട്ടില്‍നിന്നാണ് സംഗീത് സോം കയ്രാനയിലേക്കുള്ള യാത്ര തുടങ്ങിയത്. എന്നാല്‍, സാഹചര്യം കണക്കിലെടുത്ത് അതിര്‍ത്തിക്കടുത്തുവെച്ച് മാര്‍ച്ച് തടയുകയായിരുന്നുവെന്ന് മീറത്ത് ജില്ലാ കലക്ടര്‍ പങ്കജ് യാദവ് പറഞ്ഞു. നിരോധാജ്ഞ കണക്കിലെടുത്ത് മാര്‍ച്ച് ഉപേക്ഷിച്ചുവെന്ന് സംഗീത് സോം പറഞ്ഞു. നാടുവിട്ടവരെ 15 ദിവസത്തിനകം തിരികെയത്തെിച്ചില്ളെങ്കില്‍ തെരുവിലിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രദേശത്തെ സ്ഥിതി സംഘര്‍ഷഭരിതമാക്കാനുള്ള ബി.ജെ.പി നീക്കത്തില്‍ പ്രതിഷേധിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് അതുല്‍ പ്രധാന്‍െറ നേതൃത്വത്തിലെ റാലിയും സര്‍ദാന ടൗണിന് സമീപത്തുവെച്ച് പൊലീസ് തടഞ്ഞു.
അടുത്ത വര്‍ഷം നടക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പ് വരെ വിഷയം സജീവമാക്കിനിര്‍ത്താനുള്ള ശ്രമം നടക്കുന്നതായാണ് വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.