കര്‍ണാടക മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി :14 മന്ത്രിമാര്‍ പുറത്ത്
text_fieldsബംഗളൂരു: ദീര്‍ഘനാളത്തെ അനിശ്ചിതത്വത്തിനും ഉപജാപങ്ങള്‍ക്കും വിരാമമിട്ട് കര്‍ണാടകയില്‍ മന്ത്രിസഭ പുന:സംഘടിപ്പിച്ചു. നിലവിലെ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന 14 പേര്‍ക്ക് സ്ഥാനം നഷ്ടമായപ്പോള്‍ 13 പേര്‍ പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒമ്പതുപേര്‍ക്ക് കാബിനറ്റ് പദവിയും നാലുപേര്‍ക്ക് സഹമന്ത്രി സ്ഥാനവും നല്‍കിയാണ് മന്ത്രിസഭയിലുള്‍പ്പെടുത്തിയത്. ഞായറാഴ്ച വൈകീട്ട് നാലിന് രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
ഗവര്‍ണര്‍ വാജുഭായ് വാല സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 2018ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാറിന്‍െറ പ്രതിച്ഛായ നന്നാക്കല്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പുന$സംഘടനയെച്ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ ഇതിനകം കലാപം ആരംഭിച്ചിട്ടുണ്ട്.
കഗോഡു തിമ്മപ്പ, തന്‍വീര്‍ സേട്ട്, രമേശ് കുമാര്‍, ബസവരാജ് രായ റെഡ്ഡി, എച്ച്.വൈ. മേതി, എസ്.എസ്. മല്ലികാര്‍ജുന്‍, എം.ആര്‍. സീതാറാം, സന്തോഷ് ലാഡ്, രമേശ് ജാര്‍കിഹോളി എന്നിവര്‍ക്കാണ് കാബിനറ്റ് പദവി ലഭിച്ചത്.
പ്രിയങ്ക് ഖാര്‍ഗെ, രുദ്രപ്പ ലമണി, ഈശ്വര്‍ കന്ദ്രെ, പ്രമോദ് മാധവരാജ് എന്നിവര്‍ക്ക് സഹമന്ത്രി സ്ഥാനം ലഭിച്ചു. കാബിനറ്റ് പദവി ലഭിച്ച കഗോഡു തിമ്മപ്പയും രമേശ് കുമാറും മുന്‍ നിയമസഭാ സ്പീക്കര്‍മാരാണ്. സഹമന്ത്രി സ്ഥാനം ലഭിച്ച പ്രിയങ്ക് ഖാര്‍ഗെ ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനാണ്.
ഖമറുല്‍ ഇസ്ലാം, ഷമനൂര്‍ ശിവശങ്കരപ്പ, വി. ശ്രീനിവാസ പ്രസാദ്, എം.എച്ച്. അംബരീഷ്, വിനയ്കുമാര്‍ സൊരാകെ, സതീഷ് ലക്ഷ്മണറാവു ജാര്‍കിഹോളി, ബാബുറാവു ചിഞ്ചന്‍സൂര്‍, ശിവരാജ് തങ്കഡാഗി, എസ്.ആര്‍. പാട്ടീല്‍, മനോഹര്‍ എച്ച്. തഹസില്‍ദാര്‍, കെ. അഭയചന്ദ്ര ജെയിന്‍, ദിനേശ് ഗുണ്ടുറാവു, കിമ്മനെ രത്നാകര്‍, പി.ടി. പരമേശ്വര്‍ നായിക് എന്നിവരാണ് മന്ത്രിസഭയില്‍നിന്ന് പുറത്തായത്.
മുഖ്യമന്ത്രി ഡല്‍ഹിയിലത്തെി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായി മൂന്നുദിവസങ്ങളിലായി നടത്തിയ ചര്‍ച്ചയിലാണ് പുന$സംഘടന സംബന്ധിച്ച് ധാരണയായത്. പ്രവര്‍ത്തനം മോശമായ മന്ത്രിമാരെയാണ് ഒഴിവാക്കിയതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം. എന്നാല്‍, ജാതി-മത-പ്രാദേശിക സമവാക്യങ്ങളും പരിഗണിക്കേണ്ടിവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.