ഇ-കോടതി പദ്ധതി: ഉടന്‍ ഫണ്ട് നല്‍കാന്‍ സംസ്ഥാനങ്ങളോട് നിയമമന്ത്രി
text_fieldsന്യൂഡല്‍ഹി: ഇ-കോടതി പദ്ധതി നടപ്പാക്കുന്നതിന് ഹൈകോടതികള്‍ക്ക് ഫണ്ട് നല്‍കാന്‍ ചില സംസ്ഥാനങ്ങള്‍ മടികാണിക്കുന്നതായി കേന്ദ്രത്തിന് പരാതി. ഇതേതുടര്‍ന്ന് കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ആവശ്യമായ ഫണ്ട് ഉടന്‍ നല്‍കാന്‍ ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിയമമന്ത്രി ഡി.വി. സദാനന്ദ ഗൗഡ കത്തയച്ചു. എല്ലാ മുഖ്യമന്ത്രിമാര്‍ക്കുമായി അയച്ച കത്തില്‍ പദ്ധതിക്ക് അനുവദിച്ച 202.23 കോടി രൂപ ഉടന്‍ കൈമാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ചില സംസ്ഥാനങ്ങള്‍ ഹൈകോടതികള്‍ക്ക് ഫണ്ട് നല്‍കുന്നില്ളെന്ന് കണ്ടത്തെിയിട്ടുണ്ട്.
പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ ഉപകരണങ്ങളും മനുഷ്യവിഭവവും സംസ്ഥാനങ്ങള്‍ നല്‍കണം. മുഖ്യമന്ത്രിമാര്‍ പദ്ധതിയുടെ വളര്‍ച്ച പ്രത്യേകം പരിശോധിക്കണം -അദ്ദേഹം ആവശ്യപ്പെട്ടു.ഏപ്രിലില്‍ മുഖ്യമന്ത്രിമാരുടെയും ഹൈകോടതി ചീഫ് ജസ്റ്റിസുമാരുടെയും സമ്മേളനത്തില്‍ വിഷയം ഉന്നയിക്കപ്പെട്ടിരുന്നു. ഇതത്തേുടര്‍ന്നാണ് വിഷയം കേന്ദ്രത്തിന്‍െറ ശ്രദ്ധയില്‍ വന്നത്. ഇ-കോടതി പദ്ധതി നാഷനല്‍ ഇ-ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളിലൊന്നാണ്. രാജ്യത്തെ മുഴുവന്‍ കോടതികളെയും ഡിജിറ്റലാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം‚
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.