ഫാ. ടോം ഉഴുന്നാലിന്‍െറ മോചനത്തിന് ശ്രമം തുടരും
text_fieldsന്യൂഡല്‍ഹി: യമനില്‍ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിന്‍െറ മോചനം സാധ്യമാക്കുന്നതിനുള്ള നിരന്തര ശ്രമങ്ങള്‍ തുടരുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. വിദേശരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഒരു ഇന്ത്യക്കാരനെയും സര്‍ക്കാര്‍ കൈയൊഴിയില്ല. നേരത്തേ മറ്റൊരു വൈദികനെ വിദേശത്തുനിന്ന് സുരക്ഷിതനായി തിരിച്ചത്തെിച്ച കാര്യം ഓര്‍മപ്പെടുത്തിയ മന്ത്രി, ഇറാഖില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ മോചനവും സര്‍ക്കാറിന്‍െറ മുഖ്യപരിഗണനയാണെന്ന് വ്യക്തമാക്കി. ബന്ദികളാക്കപ്പെട്ട ആ മനുഷ്യര്‍ക്കുവേണ്ടി രണ്ടുവര്‍ഷമായി തിരച്ചില്‍ തുടരുകയാണ്. അവര്‍ ആരെങ്കിലും കൊല്ലപ്പെട്ടതായി സര്‍ക്കാറിന് വിവരം ലഭിച്ചിട്ടില്ല. മറിച്ച് ജീവിച്ചിരിപ്പുണ്ടെന്ന് രാഷ്ട്രത്തലവന്മാര്‍ തന്നെയും ഇന്ത്യന്‍ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരെയും അറിയിച്ചതാണ്. ഈ വിശ്വാസത്തിലാണ് പ്രവര്‍ത്തനങ്ങള്‍ തുടരുന്നതെന്നും അവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.