മെഗാ സ്പെക്ട്രം ലേലത്തിന് കേന്ദ്രാനുമതി
text_fieldsന്യുഡല്‍ഹി: 5.66 ലക്ഷം കോടി രൂപ പ്രതീക്ഷിക്കുന്ന മെഗാ സ്പെക്ട്രം ലേലം പ്ളാനിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. 2300 മെഗാ ഹെഡ്സ് സ്പെക്ട്രത്തിലൂടെ 64,000 കോടി രൂപവരെ ലാഭം ലഭിക്കുമെന്നും മറ്റ് ബാന്‍ഡുകളുടെ ലേലത്തിലൂടെ 98,995 കോടി രൂപ ലാഭമുണ്ടാക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷ.
ലേലത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ്, മറ്റ് പ്രധാന വിവരങ്ങള്‍ എന്നിവ ജൂലൈ ഒന്നിന് പുറപ്പെടുവിക്കും. സെപ്തംബര്‍ ഒന്നിന് ലേലം നടക്കാനാണ് സാധ്യതയെന്നും അധികൃതര്‍ വ്യക്തമാക്കി.
700 മെഗാഹെഡ്സ് ബാന്‍ഡിന്‍ ഒരു മെഗാഹെഡ്സിന് 11,485 കോടി രൂപയാണ് റിസര്‍വ് വില. 2100 മൊഗാഹെഡ്സ് ബാന്‍ഡിലാണ് ത്രീജി സേവനം ലഭ്യമാകുക. 700 മെഗാഹെഡ്സിന്‍റേ ഉപഭോക്താക്കള്‍ ത്രീജി ഉപഭോക്താക്കളേക്കാള്‍ 70 ശതമാനം കുറവാണ്.
സ്പെക്ട്രം ലേലത്തില്‍ നിന്നും സര്‍ക്കാറിന് ലഭിക്കുന്ന വരുമാനം 5.66 ലക്ഷം കോടിയാകുമ്പോള്‍ ഇത് 2014-15 സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടിരട്ടിയാണ്. ഈ സാമ്പത്തിക വര്‍ഷം 2.54 ലക്ഷം കോടിക്കാണ് ലേലം നടന്നത്.
പ്രധാന ടെലികോം കമ്പനികളെല്ലാം ഉയര്‍ന്ന തരംഗമുള്ള ബാന്‍ഡുകളാണ് ലേലത്തിലെടുക്കുക. ലേലതുക അടക്കുന്നതിലെ നിബന്ധനകളില്‍ ഇളവ് വരുത്തണമെന്ന് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആവശ്യപ്പെട്ടിരുന്നു. 1800, 2100, 2300 മെഗാഹെഡ്സുകളിലുള്ള ബാന്‍ഡുകള്‍ ലേലത്തിലെടുക്കുമ്പോള്‍ 50 ശതമാനം തുകയാണ് അടക്കേണ്ടിവരിക. ബാക്കി തുക രണ്ട് വര്‍ഷത്തെ മൊററ്റോറിയത്തിനു ശേഷം വരുന്ന 10 വര്‍ഷത്തെ കാലയളവിനുള്ളില്‍ അടച്ചാല്‍ മതിയാകും.
700, 800, 900 മെഗാഹെഡ്സിലുള്ള ബാന്‍ഡുകള്‍ ലേലത്തിലെടുക്കുന്ന കമ്പനികള്‍ 25 ശതമാനം ലേലത്തിനു മുമ്പും ബാക്കി തുക രണ്ടു വര്‍ഷത്തെ മൊററ്റോറിയം കാലയളവ് കഴിഞ്ഞും അടച്ചു തീര്‍ക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.