ആശാറാം ബാപ്പുവിന് 2300 കോടിയുടെ അനധികൃത വരുമാനം
text_fieldsമുംബൈ: ജയിലില്‍ കഴിയുന്ന ആള്‍ദൈവം ആശാറാം ബാപ്പു 2300 കോടിയുടെ അനധികൃത വരുമാനമുണ്ടാക്കിയതായി ആദായ നികുതി വകുപ്പ് അന്വേഷണത്തില്‍ കണ്ടത്തെി. കണ്ടത്തെലിന്‍െറ അടിസ്ഥാനത്തില്‍ ആശാറാമിന്‍െറ കീഴിലുള്ള ട്രസ്റ്റിന് നികുതിയിളവ് നല്‍കുന്നത് നിര്‍ത്തലാക്കണമെന്ന് വകുപ്പ് നിര്‍ദേശിച്ചു. ആശാറാമും അടുത്ത അനുയായികളും വന്‍തോതില്‍ റിയല്‍ എസ്റ്റേറ്റ്, മ്യൂച്വല്‍ ഫണ്ട്, ഓഹരി, കിസാന്‍ വികാസ് പത്ര തുടങ്ങിയ മേഖലകളില്‍ ബിനാമി നിക്ഷേപങ്ങള്‍ നടത്തിയതായും കണ്ടത്തെിയിട്ടുണ്ട്. കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏഴ് കമ്പനികളിലൂടെയാണ് ഇത്രയും വലിയ നിക്ഷേപങ്ങള്‍ നടത്തിയത്. ഈ കമ്പനികളെല്ലാം ആശാറാം ബാപ്പുവിന്‍െറ കീഴിലുള്ളതും അനുയായികള്‍ നിയന്ത്രിക്കുന്നതുമാണ്.
അനുയായികളെ ഉപയോഗപ്പെടുത്തി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പണം പണയത്തിന് നല്‍കുന്ന പദ്ധതി നടപ്പാക്കുന്നതായും ഇതിലൂടെ വന്‍ വരുമാനം നേടുന്നതായും ആദായനികുതി വകുപ്പിന്‍െറ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. വന്‍ കെട്ടിട നിര്‍മാതാക്കളടക്കം ഒന്നുമുതല്‍ രണ്ടുവരെ മാസാന്ത പലിശനിരക്കില്‍ ഈ പദ്ധതിയില്‍നിന്ന് കടമെടുത്തിട്ടുണ്ട്. ആയിരക്കണക്കിനാളുകള്‍ക്കായി 1990 മുതല്‍ 3800 കോടി രൂപ ഈ പദ്ധതിയില്‍ പലിശക്ക് കടം നല്‍കിയതായി ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് ആദായനികുതി വകുപ്പ് ആകെയുള്ള നികുതിബാധ്യതകള്‍ കണക്കാക്കും. രാജ്യത്തെ 11 നഗരങ്ങളില്‍ ആശാറാമിന്‍െറയും അനുയായികളുടെയും അധീനതയിലുള്ള 71 കേന്ദ്രങ്ങളില്‍ അന്വേഷണത്തിന്‍െറ ഭാഗമായി റെയ്ഡ് നടന്നിരുന്നു. ഇതില്‍ പിടിച്ചെടുത്ത 22,000 രേഖകളും മൂന്ന് ജി.ബി ഡാറ്റകളും പരിശോധിച്ചാണ് ആദായനികുതി വകുപ്പ് റിപ്പോര്‍ട്ട് തയാറാക്കിയത്.
അതേസമയം, ആദായനികുതി വകുപ്പ് കണ്ടത്തെലുകള്‍ ആശാറാം ബാപ്പുവിനും അദ്ദേഹത്തിന്‍െറ ആശ്രമത്തിനുമെതിരെയുള്ള ഗൂഢാലോചനയാണെന്ന് അദ്ദേഹത്തിന്‍െറ അടുത്ത വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്താകമാനം 400 ആശ്രമങ്ങള്‍ ഇദ്ദേഹത്തിന്‍െറ കീഴിലുണ്ട്. ഈ ആശ്രമങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകളിലെല്ലാം നികുതിയിളവുമുണ്ട്.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ആശാറാമിന്‍െറ ഹരജി ജൂലൈ 13ന് രാജസ്ഥാന്‍ ഹൈകോടതി പരിഗണിക്കും. രാജസ്ഥാനിലെ ജോധ്പുരിലെ ആശ്രമത്തില്‍വെച്ച് 16 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആശാറാം ഇപ്പോള്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.